Leading News Portal in Kerala

‘ഇന്ത്യയുടെ ഭരണഘടനയെ അപമാനിക്കുന്നത്’;വോട്ടര്‍ പട്ടിക വിവാദത്തിൽ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ Insulting the Constitution of India Election Commission responds to voter list controversy | India


Last Updated:

വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളെ ഭയപ്പെടുന്നില്ലെന്നും ഇലക്ഷൻ കമ്മിഷൻ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പത്രസമ്മേളനത്തിൽമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പത്രസമ്മേളനത്തിൽ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പത്രസമ്മേളനത്തിൽ

ബിഹാർ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) പ്രക്രിയയിൽ വോട്ട് ചോർന്നുവെന്ന ആരോപണമടക്കം വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍.ആരോപണം ഇന്ത്യൻ ഭരണഘടനയോടുള്ള അപമാനമാണെന്ന് ഇലക്ഷൻ കമ്മിഷൻ പറഞ്ഞു. കമ്മിഷനും വോട്ടർമാരും രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.ബി.ജെ.പിയുമായി സഹകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് മോഷ്ടിച്ചു പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തെ തുടർന്നാണ് കമ്മീഷന്റെ പ്രതികരണം.

വോട്ടർ പട്ടികയിൽ തിരുത്തലുകൾ വരുത്തണമെന്ന് മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നുവെന്നും അതുകൊണ്ടാണ് എസ്‌ഐആർ നടപടിക്രമങ്ങൾ ആരംഭിച്ചതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികൾ നാമനിർദ്ദേശം ചെയ്ത 1.6 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാർ (ബിഎൽഎ) സംയുക്തമായി ഒരു കരട് പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ബീഹാറിലെ 7 കോടിയിലധികം വോട്ടർമാരുടെ പിന്തുണ ഇലക്ഷൻ കമ്മിൽനുണ്ട്.വോട്ട് മോഷണം പോലുള്ള വാക്കുകൾ ഉപയോഗിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് ഭരണഘടനയെ അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നിരവധി വോട്ടർമാരുടെ ഫോട്ടോകൾ അവരുടെ സമ്മതമില്ലാതെ അടുത്തിടെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനത്തെ പരാമർശിച്ച് ഇലക്ഷൻ കമ്മിഷൻ പറഞ്ഞു.വോട്ടറുടെ സ്വകാര്യത സംരക്ഷിക്കണം എന്ന് സുപ്രീംകോടതി പറഞ്ഞിട്ടുള്ളതാണ്. രാഹുൽ ഗാന്ധി വോട്ടർമാരുടെ സ്വകാര്യത ലംഘിച്ചു എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിമര്‍ർശിച്ചു.തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ടിംഗ് നടക്കുന്ന ദിവസം മുതൽ ഫലപ്രഖ്യാപനം പൂർത്തിയായതിനുശേഷവും പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാം. 45 ദിവസത്തിനുള്ളിൽ എന്തു കൊണ്ട് ഹർജി നല്കിയില്ല? ഉചിതമായ സമയത്ത്പരാതി നൽകാതെ ഇത്ര നാളുകൾക്കു ശേഷം പരാതി ഉന്നയിക്കുന്നവരുടെ ഉദ്ദേശം എന്താണ് എന്ന് കമ്മീഷന്‍ ചോദിച്ചു.

വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളെ ഇലക്ഷൻ കമ്മിഷനോ വോട്ടർമാരോ ഭയപ്പെടുന്നില്ല. ചില വോട്ടർമാർ ഇരട്ട വോട്ട് ആരോപിച്ചു. തെളിവ് ചോദിച്ചപ്പോൾ ഉത്തരം ലഭിച്ചില്ല. അത്തരം തെറ്റായ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനെയോ മറ്റ് വോട്ടർമാരെയോ ഭയപ്പെടുത്തുന്നില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. എല്ലാ വിഭാഗങ്ങളിലെയും മതങ്ങളിലെയും വോട്ടർമാർക്കുവേണ്ടി യാതൊരു വിവേചനവുമില്ലാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർഭയമായി നിലകൊള്ളുമെന്നും കമ്മിഷനെ സംബന്ധിച്ചിടത്തോളം പ്രതിപക്ഷമോ ഭരണപക്ഷമോ ഇല്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/

‘ഇന്ത്യയുടെ ഭരണഘടനയെ അപമാനിക്കുന്നത്’;വോട്ടര്‍ പട്ടിക വിവാദത്തിൽ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍