Leading News Portal in Kerala

10 സെക്കൻഡിന് 16 ലക്ഷം രൂപ! ഏഷ്യാ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിലെ പരസ്യ സംപ്രേഷണത്തിന് റെക്കോഡ് തുക  16 lakh rupees for 10 seconds Record amount for advertising In television and ott during India-Pakistan match in Asia Cup 2025 | Sports


സെപ്റ്റംബർ 14നാണ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ചിരവൈരികളായ പാകിസ്ഥാനെ നേരിടുന്നത്.ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഹൈ-വോൾട്ടേജ് മത്സരം നടക്കുക. പഹൽഗാം ഭീകരാക്രമണത്തിനും തുടർന്നുണ്ടായ ഇന്ത്യാ പാക് സംഘർഷങ്ങൾക്കും ശേഷം ആദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

ടിവിയിലെ പരസ്യ പാക്കേജുകൾ

• കോ-പ്രസന്റിങ് സ്പോൺസർഷിപ്പ്: ₹18 കോടി

• അസോസിയേറ്റ് സ്പോൺസർഷിപ്പ്: ₹13 കോടി

• സ്പോട്ട്-ബൈ പാക്കേജ് (എല്ലാ ഇന്ത്യ, നോൺ-ഇന്ത്യ ഗെയിമുകൾ): 10 സെക്കൻഡിന് ₹16 ലക്ഷം, അതായത് ₹4.48 കോടി

സോണി ലിവിലെ ഡിജിറ്റൽ ഡീലുകൾ

• കോ-പ്രസന്റിങ്, ഹൈലൈറ്റ് പാർട്നർ: ഓരോരുത്തരും ₹30 കോടി

• കോ പവേർഡ് ബൈ പാക്കേജ്: ₹18 കോടി

• എല്ലാ ഡിജിറ്റൽ പരസ്യങ്ങളുടെയും 30% ഇന്ത്യൻ മത്സരങ്ങൾക്കായി നീക്കിവച്ചിരിക്കുന്നു.

ഫോർമാറ്റ് അനുസരിച്ചുള്ള പരസ്യ നിരക്കുകൾ

• പ്രീ-റോളുകൾ: 10 സെക്കൻഡിന് ₹275 (ഇന്ത്യൻ മത്സരങ്ങൾക്ക് ₹500; ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾക്ക് ₹750)

• മിഡ്-റോളുകൾ: ₹225 (ഇന്ത്യൻ മത്സരങ്ങൾക്ക് ₹400; ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾക്ക് ₹600)

• കണക്റ്റഡ് ടിവി പരസ്യങ്ങൾ: ₹450 (ഇന്ത്യൻ ഗെയിമുകൾക്ക് ₹800; ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങൾക്ക് ₹1,200)

സെപ്റ്റംബർ 9 മുതൽ 28 വരെ നടക്കാനിരിക്കുന്ന 2025 ഏഷ്യാ കപ്പിലെ മത്സരങ്ങൾ ടി20 ഫോർമാറ്റിലാണ് നടക്കുക. എട്ട് ടീമുകൾ തമ്മിലുള്ള 19 മത്സരങ്ങൾക്ക് ദുബായിയും അബുദാബിയും ആതിഥേയത്വം വഹിക്കും.

സെപ്റ്റംബർ 14 ഞായറാഴ്ച നടക്കുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകും. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരായ ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് എ മത്സരം സെപ്റ്റംബർ 10 ന് ദുബായിൽ നടക്കും. ഒമാനുമായുള്ള അവസാന ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 19ന് അബുദാബിയിൽ നടക്കും. ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നിവർ ഗ്രൂപ്പ് എയിലും ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗ് എന്നിവർ ഗ്രൂപ്പ് ബിയിലുമാണ്. ഓരോ ഗ്രൂപ്പിൽ നിന്നും മികച്ച രണ്ട് ടീമുകൾ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും. സെപ്റ്റംബർ 28ന് ദുബായിലാണ് ഫൈനൽ നടക്കുക.

മലയാളം വാർത്തകൾ/ വാർത്ത/Sports/

10 സെക്കൻഡിന് 16 ലക്ഷം രൂപ! ഏഷ്യാ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിലെ പരസ്യ സംപ്രേഷണത്തിന് റെക്കോഡ് തുക