തൃശൂർ: സുനിൽ കുമാർ പറയുന്നത് പച്ചക്കള്ളം; സത്യവാങ്മൂലം നൽകാൻ വെല്ലുവിളിക്കുന്നുവെന്ന് ബിജെപി|BJP against cpm leader Sunil Kumar s statement that suspects tampering with the voter list in Thrissur in the Lok Sabha elections | Kerala
Last Updated:
40000 കള്ളവോട്ടുകൾ ചെയ്തുവെന്ന് അങ്ങു പറഞ്ഞു പോകാം. എന്നാൽ അത് കോടതിയിൽ നിലനിൽക്കില്ലെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് കെ കെ അനീഷ് കുമാർ
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നതായി സംശയം എന്ന സുനിൽകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി.
സുനിൽ കുമാർ പറയുന്നത് പച്ചക്കള്ളമാണെന്നും പരാതിയിൽ വിശ്വാസമുണ്ടെങ്കിൽ പക്ഷം തെളിവുണ്ടെങ്കിൽ കേസ് നൽകണമെന്നും എന്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയേയും ഭയപ്പെടുന്നുവെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷനും തൃശൂർ മുൻ ജില്ലാ അധ്യക്ഷനുമായ ശ്രീ കെ കെ അനീഷ് കുമാർ.
40000 കള്ളവോട്ടുകൾ കള്ളവോട്ടു ചെയ്തുവെന്ന് അങ്ങു പറഞ്ഞു പോകാം. എന്നാൽ അത് കോടതിയിൽ നിലനിൽക്കില്ലെന്നും കെ കെ അനീഷ് കുമാർ. നാൽപ്പതിനായിരം കള്ളവോട്ടുകൾ ചെയ്തു എന്നതിനു തെളിവും വേണം.
പേരും മറ്റു വിവരങ്ങളും നൽകണം. അല്ലാതെ കോടതിയിൽ പോയി കൈരേഖ കാണിച്ചാൽ പോരെന്നും അദ്ദേഹം പറഞ്ഞു. നാവിന് എല്ലില്ലെന്നു കരുതി സുനിൽ കുമാർ വായിൽ തോന്നിയത് വിളിച്ചു പറയുകയാണെന്നും അനീഷ് കുമാർ.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത് വന്ന രാഹുൽ ഗാന്ധിയുടെ വാക്കുകളെ പിന്തുണച്ച സുനിൽ കുമാറിനെതിരെ തൃശൂർ മുൻ ജില്ലാ അധ്യക്ഷനുമായ ശ്രീ കെ കെ അനീഷ് കുമാർ നേരത്തെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഇനി സംശയിക്കാൻ ഇല്ല ഊളമ്പാറയിലേക്ക് വിട്ടോ എന്നാണ് കെ കെ അനീഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.
New Delhi,Delhi
August 18, 2025 4:55 PM IST