Leading News Portal in Kerala

വടകരയിൽ നിന്നും എന്റെ ജോലിയെക്കുറിച്ച് നേതൃത്വം പറഞ്ഞിട്ടുണ്ട്; ഷാഫി പറമ്പിൽ|The leadership has told me about my work from Vadakara says Shafi Parambil | Kerala


Last Updated:

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് എംപിമാർ മത്സരിക്കുവാൻ ഒരുങ്ങുന്നുവെന്ന് വാർത്തയ്ക്കിടയിലാണ് ഷാഫിയുടെ പ്രതികരണം

ഷാഫി പറമ്പിൽ - വടകര ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള അംഗം. കണ്ണൂർ ജില്ലയിലെ  കൂത്തുപറമ്പ്,  തലശേരി നിയമസഭാ മണ്ഡലങ്ങൾ കൂടി ഉൾപ്പെടുന്നതാണ് വടകര മണ്ഡലം.ഷാഫി പറമ്പിൽ - വടകര ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള അംഗം. കണ്ണൂർ ജില്ലയിലെ  കൂത്തുപറമ്പ്,  തലശേരി നിയമസഭാ മണ്ഡലങ്ങൾ കൂടി ഉൾപ്പെടുന്നതാണ് വടകര മണ്ഡലം.
ഷാഫി പറമ്പിൽ – വടകര ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള അംഗം. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തലശേരി നിയമസഭാ മണ്ഡലങ്ങൾ കൂടി ഉൾപ്പെടുന്നതാണ് വടകര മണ്ഡലം.

വരുന്ന നിയമസഭാ തിരഞ്ഞെടപ്പിൽ കോൺ​ഗ്രസിൽ നിന്നുള്ള എംപിമാർ മത്സരിക്കുവാൻ ഒരുങ്ങുന്നുവെന്ന് സൂചന നിലനിൽക്കേ പ്രതികരിച്ച് ഷാപി പറമ്പിൽ. തനിക്ക് താൽപര്യമുള്ളത് വടകരയിൽ നിന്നും കൂടുതൽ എംഎൽഎമാർ നിയമസഭയിൽ എത്തുക എന്നുള്ളതാണ്.

വടകരയിൽ നിന്നുള്ള തന്റെ ജോലിയെക്കുറിച്ച് നേതൃത്വം പറഞ്ഞു തന്നിട്ടുണ്ടെന്നും ഷാഫി വ്യക്ത്മാക്കി. അതേസമയം ഷാഫി മത്സരിക്കമോ എന്ന ചോദ്യത്തിന് നിയമസഭയിലേക്ക് മത്സരിക്കാൻ ഷാഫിക്ക് താൽപര്യമുണ്ടെങ്കിലും പുയ്യാപ്ലയെ വിട്ടുകൊടുക്കാൻ വടകരക്കാർ തയ്യാറല്ല എന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞത്.

അതേസമയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സംസ്ഥാനത്തുനിന്നുള്ള കോൺഗ്രസ് എംപിമാരിലെ പകുതിയോളം പേർ ഒരുങ്ങുന്നതായി സൂചന. യുഡിഎഫ് കൺവീനർ ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്, മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ്, പത്തനംതിട്ട എംപി ആന്റോ ആന്റണി, ചാലക്കുടി എംപി ബെന്നി ബെഹന്നാൻ, കോഴിക്കോട് എംപി എം കെ രാഘവൻ, കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ, കണ്ണൂർ എംപി കെ സുധാകരൻ എന്നീ ഏഴു പേരാണ് ഡൽഹി ജീവിതം മതിയാക്കി തിരുവനന്തപുരത്തേക്ക് ചേക്കേറാനായി നിയമസഭയിലേക്ക് ഒരുങ്ങുന്നത്.