Leading News Portal in Kerala

‘പരാതി നൽകിയവരെ സുരേഷ്ഗോപി വാനരന്മാർ എന്ന് വിളിച്ചധിക്ഷേപിച്ചത് ജനാധിപത്യവിരുദ്ധം’; ശിവൻകുട്ടി Minister sivankutty against Sureshgopi addressing complainants in voters list irregularities as monkeys | Kerala


Last Updated:

പരാമർശം പിൻവലിച്ച് സുരേഷ് ഗോപി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും മന്ത്രി

News18News18
News18

വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ പരാതി നൽകിയവരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി’വാനരന്മാർ’ എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവം നിർഭാഗ്യകരവും ജനാധിപത്യവിരുദ്ധവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത് ഒരു ജനപ്രതിനിധിക്ക് ഒട്ടും ചേർന്നതല്ലെന്നും  പരാതികൾ നൽകുന്നവരെ പരിഹസിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് ജനാധിപത്യത്തിൽ പൗരന്മാർക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

പരാമർശം പിൻവലിച്ച് സുരേഷ് ഗോപി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ മാന്യമായ ഭാഷ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽപോലും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണം ഉന്നയിക്കുന്നത് ചില വാനരൻമാരാണെന്നും അതിന് മറുപടി പറയേണ്ടത് താനല്ലെന്നമായിരുന്നു തൃശൂരിൽ കഴിഞ്ഞദിവസം സുരേഷ്ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ പരാതി നൽകിയവരെ ‘വാനരന്മാർ’ എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവം നിർഭാഗ്യകരവും

ജനാധിപത്യവിരുദ്ധവുമാണ്. ഇത് ഒരു ജനപ്രതിനിധിക്ക് ഒട്ടും ചേർന്നതല്ല. വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ ജനാധിപത്യ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ ആവശ്യമാണ്.

അത്തരം പരാതികൾ നൽകുന്നവരെ പരിഹസിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് ജനാധിപത്യത്തിൽ പൗരന്മാർക്കുള്ള വിശ്വാസം ഇല്ലാതാക്കും.

സുരേഷ് ഗോപി തന്റെ പരാമർശം പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണം. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ

മാന്യമായ ഭാഷ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾ

ഉണ്ടെങ്കിൽപോലും വ്യക്തിപരമായ

അധിക്ഷേപങ്ങൾ ഒഴിവാക്കേണ്ടത്

അത്യാവശ്യമാണ്.