ഏഷ്യ കപ്പ് ടീമിൽ സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ; സൂര്യകുമാർ യാദവ് ക്യാപ്റ്റൻ: ഗിൽ വൈസ് ക്യാപ്റ്റൻ | India’s Asia Cup 2025 squad announced Sanju Samson included | Sports
Last Updated:
യശസ്വി ജയ്സ്വാളിനെയും ശ്രേയസ് അയ്യരെയും ടീമിൽനിന്ന് ഒഴിവാക്കി
മുംബൈ: ഏഷ്യകപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പറായി കളിക്കും. ശുഭ്മാൻ ഗിലാണ് വൈസ് ക്യാപ്റ്റൻ. ജസ്പ്രീത് ബുംറയാണ് പേസ് നിരയെ നയിക്കുന്നത്.
വാർത്താ സമ്മേളനത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ബിസിസിഐ സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും പങ്കെടുത്തിരുന്നു.
അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിങ് എന്നിവരും ടീമിൽ ഇടംപിടിച്ച മറ്റ് ബാറ്റർമാർ. ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബൈ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. സഞ്ജുവിന് പുറമേ ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയുമാണ് മറ്റുപേസര്‍മാര്‍. വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-നാണ് ടീമിനെ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചത്. എന്നാൽ, വാർത്താ സമ്മേളനം ആരംഭിച്ചത്. മുംബൈയിലെ കനത്ത മഴ കാരണം ബിസിസിഐ പ്രതിനിധികളിൽ പലരും വൈകിയാണ് ബിസിസിഐ ആസ്ഥാനത്തേക്കെത്തിയത്. യശസ്വി ജയ്സ്വാളിനെയും ശ്രേയസ് അയ്യരെയും ടീമിൽനിന്ന് ഒഴിവാക്കി.
ടി20 ഫോര്‍മാറ്റിലുള്ള ഇത്തവണത്തെ ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് യുഎഇയിൽ നടക്കും. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ 28-നാണ്. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണുണ്ടാവുക.
Mumbai,Maharashtra
August 19, 2025 3:52 PM IST