Leading News Portal in Kerala

ആലപ്പുഴയിൽ 57 കാരിയുടെ മരണം കൊലപാതകം? പ്രദേശവാസി പൊലീസ് കസ്റ്റഡിയിൽ| neighbour in police custody death of 57-year-old woman suspected to be murder | Crime


Last Updated:

കഴുത്തിൽ ഞെരിച്ചതിന്റെ പാടുകൾ കണ്ടെത്തിയിരുന്നു. ലൈംഗിക അതിക്രമം നടന്നിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു

കഴുത്തിൽ ഞെരിച്ചതിന്റെ പാടുകൾ കണ്ടെത്തിയിരുന്നുകഴുത്തിൽ ഞെരിച്ചതിന്റെ പാടുകൾ കണ്ടെത്തിയിരുന്നു
കഴുത്തിൽ ഞെരിച്ചതിന്റെ പാടുകൾ കണ്ടെത്തിയിരുന്നു

ആലപ്പുഴ തൊട്ടപ്പള്ളിക്ക് സമീപം ഒറ്റപ്പനയിൽ 57കാരിയായ വയോധികയുടെ മരണത്തിൽ ഒരാൾ കസ്റ്റഡിയിൽ. പ്രദേശവാസിയായ ഷാനവാസ് ആണ് അമ്പലപ്പുഴ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. ഷാനവാസ് ഇതിന് മുൻപും മരിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കഴുത്തിൽ ഞെരിച്ചതിന്റെ പാടുകൾ കണ്ടെത്തിയിരുന്നു. ലൈംഗിക അതിക്രമം നടന്നിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നു. ഞായറാഴ്ച്ച വൈകിട്ട് തോട്ടപ്പള്ളി ഒറ്റപ്പന പള്ളിക്ക് സമീപമുള്ള വീട്ടിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വർഷങ്ങളായി 57കാരി ഒറ്റയ്ക്കാണ് താമസിച്ചുവന്നിരുന്നത്. അടുക്കള വാതില്‍ തുറന്ന നിലയിലായിരുന്നു. കാല്‍ നിലത്തും ശരീരം കട്ടിലിലുമായാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ ഷാള്‍ കുടുക്കിയ നിലയിലായിരുന്നു. വീട്ടിനുള്ളില്‍ മുളക് പൊടി വിതറിയിട്ടുണ്ട്. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലാണെന്നും കണ്ടെത്തി. ഇതെല്ലാം കൊലപാതക സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.