Leading News Portal in Kerala

ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി‌ അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദനമേറ്റു| aluva child murder case accused asfak alam was assaulted in viyyur jail | Crime


Last Updated:

‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേ’ എന്ന് പറഞ്ഞ് സഹതടവുകാരൻ രഹിലാൽ കയ്യിൽ ഉണ്ടായിരുന്ന സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു

അസ്ഫാക് ആലംഅസ്ഫാക് ആലം
അസ്ഫാക് ആലം

തൃശൂർ: ആലുവയിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വിയ്യൂർ ജയിലിൽ മർദനമേറ്റു. ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനാണ് (30) മർദനമേറ്റത്. ഇന്നലെ സഹതടവുകാരനുമായാണ് അസ്ഫാക് അടിയുണ്ടാക്കിയത്. ‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേ’ എന്ന് പറഞ്ഞ് സഹതടവുകാരൻ രഹിലാൽ കയ്യിൽ ഉണ്ടായിരുന്ന സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് പരിക്കേറ്റ അസ്ഫാക്കിനെ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം സെല്ലിലടച്ചു. തലയിൽ തുന്നലിടേണ്ടിവന്നു. അസ്ഫാക് ആലത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇരുവരെയും ജയിൽ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

ആലുവയിൽ ഇതരസംസ്ഥാന തൊഴിലാളി കുടുംബത്തിലെ 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അസ്ഫാക് ആലത്തിനെ (30) മരണംവരെ തൂക്കിലേറ്റാൻ വിചാരണക്കോടതി വിധിച്ചിരുന്നു. 3 പോക്സോ കുറ്റങ്ങളിൽ 5 ജീവപര്യന്തവും വിധിച്ചു. ഇതനുസരിച്ച് ജീവിതാവസാനംവരെ ജയിലിൽ കഴിയണം.

2023 ജൂലൈ 28 നാണ് കുറ്റകൃത്യം നടന്നത്. അതേദിവസം രാത്രി തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു റെക്കോര്‍ഡ് വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു. അസ്ഫാക് ആലം മാത്രമാണ് കേസിലെ പ്രതി.

കുഞ്ഞിനെ അസഫാക് ആലം വിളിച്ചുകൊണ്ടുപോയി ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ജൂലൈ 29 ന് രാവിലെ ആലുവ മാര്‍ക്കറ്റ് പരിസരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിക്കടിമയായ പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ജൂസ് വാങ്ങി നല്‍കിയ ശേഷമാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി‌ അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദനമേറ്റു