Leading News Portal in Kerala

യുവാവ് വീട്ടിൽ മരിച്ച നിലയിൽ; സമീപത്തായി ടിവി കേബിൾ; പെൺസുഹൃത്തിന്റെ ഭർത്താവ് പിടിയിൽ| young man found dead at his home girlfriends husband in police custody | Crime


Last Updated:

അവിവാഹിതനായ സന്തോഷിന് വിവാഹിതയായ യുവതിയുമായി സൗഹൃദമുണ്ടായിരുന്നു. ഇന്നലെ രാത്രി യുവതിയാണു പൊലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചത്

സന്തോഷ്സന്തോഷ്
സന്തോഷ്

പാലക്കാട്: യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊഴിഞ്ഞാമ്പാറ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകൻ സന്തോഷിനെ(42) ആ‌ണ് ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സന്തോഷിനെ മൂങ്കിൽമട സ്വദേശിയായ ആറുച്ചാമി (45) വീട്ടിൽ കയറി മർദിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ഇതും വായിക്കുക: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിനുള്ളിലാക്കി ഉപ്പ് നിറച്ചു; ഭാര്യയും ‘കാമുകനും’ പിടിയിൽ

അവിവാഹിതനായ സന്തോഷിന് വിവാഹിതയായ യുവതിയുമായി സൗഹൃദമുണ്ടായിരുന്നു. ഇന്നലെ രാത്രി യുവതിയാണു പൊലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചത്. സന്തോഷിനെ മർദിച്ചതായി ഭർത്താവ് പറഞ്ഞെന്നും ചെന്നു നോക്കിയപ്പേൾ അബോധാവസ്ഥയിൽ കിടക്കുന്നതു കണ്ടെന്നുമാണ് യുവതി പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സന്തോഷിനെ വീടിനകത്തു തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.