സുഹൃത്തിനെ കളിയാക്കിയവരെ വിളിച്ചുവരുത്തി കുത്തി പരിക്കേൽപിച്ചു; പ്രതിയെ പിടികൂടിയത് വീടിന്റെ മച്ചിൽ നിന്ന് | Suspect arrested for attacking people who made fun of his friend in palakkad | Crime
Last Updated:
പ്രതിയുടെ വീട്ടില്‍ ഒരു രഹസ്യ അറയുണ്ടെന്ന വിവരം നാട്ടുകാരാണ് പൊലീസിനോട് പറഞ്ഞത്
പാലക്കാട്: സുഹൃത്തിനെ കളിയാക്കിയവരെ വിളിച്ചു വരുത്തി കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പാലക്കാട് തൃത്താലയിലാണ് സംഭവം. കപ്പൂർ കാഞ്ഞിരത്താണ് സ്വദേശി റാഫിയാണ് തൃത്താല പൊലീസിന്റെ പിടിയിലായത്. വീടിന്റെ അടുക്കളയുടെ മുകൾ ഭാഗത്തുള്ള മച്ചിലാണ് റാഫി ഒളിച്ചിരുന്നത്.
ആഗസ്റ്റ് നാലിന് റാഫിയുടെ സുഹൃത്തിനെ നാല് യുവാക്കള്‍ ചേര്‍ന്ന് കളിയാക്കിയതാണ് കേസിനാസ്പദമായ സംഭവത്തിന് കാരണം. കളിയാക്കിയ നാല് യുവാക്കളെ സുൽത്താൻ റാഫിയും മറ്റ് മൂന്ന് സുഹൃത്തുക്കളും ചേർന്ന് ഇയാളുടെ കാഞ്ഞിരത്താണിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇവരെ അതിക്രൂരമായി മര്‍ദിക്കുകയും റാഫി ഇവരെ കത്തികൊണ്ട് കുത്തുകയും ചെയ്തു.
സംഭവത്തിൽ പരാതി ലഭിച്ചതോടെ റാഫിയുടെ ഒപ്പമുണ്ടായിരുന്ന മറ്റു മൂന്ന് പേരെ പോലീസ് പിടികൂടി. ഇവരെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. എന്നാൽ, കേസിലെ ഒന്നാം പ്രതിയായ റാഫി പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു. റാഫിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ലഭിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ പോലീസ് റാഫിയുടെ വീട്ടിലെത്തി മച്ചിൽ ഒളിച്ചിരുന്ന പ്രതിയെ കസ്റ്റഡിയിലെടുത്തു.
ഒന്നാം പ്രതിയായ റാഫിയുടെ പേരിൽ നിലവിൽ അഞ്ച് കേസുകളുണ്ട്. റാഫിയുടെ വീട്ടില്‍ ഒരു രഹസ്യ അറയുണ്ടെന്ന വിവരം നാട്ടുകാരാണ് നല്‍കിയത്.
Palakkad,Kerala
August 20, 2025 12:02 PM IST
സുഹൃത്തിനെ കളിയാക്കിയവരെ വിളിച്ചുവരുത്തി കുത്തി പരിക്കേൽപിച്ചു; പ്രതിയെ പിടികൂടിയത് വീടിന്റെ മച്ചിൽ നിന്ന്