കണ്ണൂരിൽ യുവാവ് വീട്ടിൽ കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു| young woman killed after man set ablaze her in kannur | Crime
Last Updated:
ആക്രമണം നടത്തിയ പെരുവളത്തുപറമ്പ് കൂട്ടാവ് പട്ടേരി ഹൗസിൽ ജിജേഷിനും (40) പൊള്ളലേറ്റു. പൊള്ളലേറ്റ ഇരുവരും പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
കണ്ണൂർ: മയ്യിൽ കുറ്റ്യാട്ടൂരിൽ യുവതിയെ യുവാവ് വീട്ടിൽ കയറി പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണയാണ് (39) മരിച്ചത്. ആക്രമണം നടത്തിയ പെരുവളത്തുപറമ്പ് കൂട്ടാവ് പട്ടേരി ഹൗസിൽ ജിജേഷിനും (40) പൊള്ളലേറ്റു. പൊള്ളലേറ്റ ഇരുവരും പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവതി രാത്രി വൈകി മരണത്തിന് കീഴടങ്ങി.
നിലവിളി കേട്ടെത്തിയ അയൽവാസികളാണ് അടുക്കള ഭാഗത്തെ വർക്ക് ഏരിയയിൽ പൊള്ളലേറ്റ നിലയിൽ ഇരുവരെയും കണ്ടത്. യുവതിയെ തീ കൊളുത്തിയശേഷം ജിജേഷ് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച സൂചന.
Kannur,Kannur,Kerala
August 21, 2025 6:42 AM IST