സർക്കാർ, സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട പരാതി കേൾക്കാൻ സമിതി രൂപീകരിച്ചു; കേരള സർക്കാർ ഹൈക്കോടതിയിൽ| kerala government informs high court that grievance redressal committee under clinical establishment act constituted | Kerala
Last Updated:
അഭിഭാഷകനായ അലക്സ് ജോൺ ഉള്‍പ്പെടെയുള്ളവർ സമർപ്പിച്ച ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്
കൊച്ചി: സർക്കാർ, സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ടുള്ള പരാതികൾ കേൾക്കാൻ സമിതി രൂപീകരിച്ചതായി സംസ്ഥാന സര്‍ക്കാർ ഹൈക്കോടതിയെ അറിയിച്ചു. 2018ലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമപ്രകാരമാണ് ഓഗസ്റ്റ് 19ൽ സമിതി രൂപീകരിച്ച് ഉത്തരവിറക്കിയത്.
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നതിന്റെ പശ്ചാത്തലത്തിൽ പൊതു മെഡിക്കൽ സൗകര്യങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മുമ്പാകെ ഈ വാദങ്ങൾ ഉന്നയിച്ചത്. അഭിഭാഷകനായ അലക്സ് ജോൺ ഉള്‍പ്പെടെയുള്ളവർ സമർപ്പിച്ച ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം നിലവിൽ വന്ന് ഏഴ് വർഷത്തിന് ശേഷവും സർക്കാർ ആശുപത്രികൾ ഉൾപ്പെടെയുള്ള ക്ലിനിക്കൽ സ്ഥാപനങ്ങളിൽ ഇടയ്ക്കിടെ പരിശോധന നടത്തുന്നതിന് അനുവദിക്കുന്നതിനുള്ള ചട്ടങ്ങൾ രൂപീകരിക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടതിൽ കോടതി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഏകദേശം ഒന്നര വർഷമായി (മുൻ കമ്മിറ്റിയുടെ കാലാവധി 2024 ൽ അവസാനിച്ചതിന് ശേഷം) പരാതി പരിഹാര സമിതിയുടെ അഭാവത്തെ കോടതി ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളിൽ ചട്ടങ്ങൾ രൂപീകരിക്കുമെന്ന് സംസ്ഥാനം കോടതിയിൽ ഇന്നലെ ഉറപ്പ് നൽകി.
അടുത്ത ഹിയറിംഗിന് മുമ്പ് സത്യവാങ്മൂലമായി സമർപ്പിക്കാൻ കോടതി സംസ്ഥാനത്തോട് നിർദ്ദേശിച്ചു. കേസ് ഓഗസ്റ്റ് 26 ന് പരിഗണിക്കും.
Summary: The Kerala government informed the High Court that it has constituted a Grievance Redressal Committee under the Clinical Establishments (Registration and Regulation) Act, 2018 by an order dated August 19.
Kochi [Cochin],Ernakulam,Kerala
August 20, 2025 2:24 PM IST
സർക്കാർ, സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട പരാതി കേൾക്കാൻ സമിതി രൂപീകരിച്ചു; കേരള സർക്കാർ ഹൈക്കോടതിയിൽ