Leading News Portal in Kerala

വീട്ടിലെത്തിയത് വെള്ളം ചോദിച്ച്; യുവതിയെ അടുക്കളയിലെത്തി തീ കൊളുത്തി കൊന്നത് വ്യക്തിവൈരാഗ്യത്തിലെന്ന്| kannur woman was set on fire and killed due to personal enmity | Crime


Last Updated:

വെള്ളം ചോദിച്ചെത്തിയ ജിജേഷ് വീടിനുള്ളിലേക്കു കയറുകയായിരുന്നു. പിന്നീടു നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ അടുക്കളഭാഗത്തു കണ്ടെത്തിയത്

പ്രവീണ, ജിജേഷ്പ്രവീണ, ജിജേഷ്
പ്രവീണ, ജിജേഷ്

കണ്ണൂരിൽ യുവതിയെ വീട്ടിൽ കയറി പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നത് വ്യക്തിവൈരാഗ്യം കാരണമെന്ന് സംശയിക്കുന്നതായി പൊലീസ്. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണ(39) ആണ് കൊല്ലപ്പെട്ടത്. ഇരിക്കൂറിനു സമീപം പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസിൽ ജിജേഷാണ് പ്രവീണയുടെ ശരീരത്തിൽ ഇന്നലെ ഉച്ചയോടെ പെട്രോൾ ഒഴിച്ചത്. ആക്രമിക്കാനുള്ള ശ്രമത്തിനിടെ ജിജേഷിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

വീട്ടിലെത്തിയത് വെള്ളം ചോദിച്ച്; യുവതിയെ അടുക്കളയിലെത്തി തീ കൊളുത്തി കൊന്നത് വ്യക്തിവൈരാഗ്യത്തിലെന്ന്