ഏറ്റവും കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ നൽകുന്നത് ജിയോ; ബിഎൻപി പാരിബ റിപ്പോർട്ട്|Jio offers more data at the lowest price BNP Paribas report | Money
Last Updated:
മറ്റ് ടെലികോം കമ്പനികളെ അപേക്ഷിച്ച് ഏറ്റവും ചെലവ് കുറഞ്ഞ പ്ലാനുകള്‍ ഇപ്പോഴും റിലയന്‍സ് ജിയോയ്ക്ക് തന്നെയാണെന്ന് ബിഎന്‍പി പാരിബയുടെ വിശകലന റിപ്പോര്‍ട്ട്. ജിയോ ഉപയോക്താക്കള്‍ക്ക് 50 രൂപയുടെ പ്രതിമാസ ലാഭമാണ് ലഭിക്കുന്നത്
കൊച്ചി: ഇന്ത്യയിലെ മറ്റ് ടെലികോം സേവനദാതാക്കളെ അപേക്ഷിച്ച് ഏറ്റവും ചെലവ് കുറഞ്ഞ്, എല്ലാവര്‍ക്കും താങ്ങാനാകുന്ന പ്ലാനുകള്‍ റിലയന്‍സ് ജിയോയുടേത് തന്നെയെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ധനകാര്യ സേവന കമ്പനിയായ ബിഎന്‍പി പാരിബ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ മൂന്ന് പ്രധാന ടെലികോം കമ്പനികളുടെ പ്ലാനുകള്‍ വിലയിരുത്തിയാണ് ബിഎന്‍പി പാരിബ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഒരേ പ്രൈസ് പെയ്ന്റില്‍ ഏറ്റവും ഉയര്‍ന്ന ഡാറ്റ ആനുകൂല്യങ്ങള്‍ ജിയോയാണ് നല്‍കുന്നത്.
മൂന്ന് ടെലികോം കമ്പനികളുടെയും 28 ദിവസ പ്ലാനിന്റെ ചാര്‍ജ് 299 രൂപയാണ്. എന്നാല്‍ മറ്റ് കമ്പനികളെ അപേക്ഷിച്ച് ഈ പ്ലാനില്‍ ഏറ്റവും കൂടുതല്‍ ഡാറ്റ ആനുകൂല്യങ്ങള്‍ നല്‍കുന്നത് ജിയോയാണ്. മുമ്പുണ്ടായിരുന്ന വാര്‍ഷിക പ്ലാനുകളിലും ഈ പ്രവണത തന്നെയാണ് ദൃശ്യമാകുന്നത്. 3599 രൂപയുടെ വാര്‍ഷിക പ്ലാനില്‍ പ്രതിദിനം 2.5 ജിബി ഡാറ്റയാണ് ജിയോ നല്‍കുന്നത്. എന്നാല്‍ എയര്‍ടെലും വോഡഫോണ്‍ ഐഡിയയും നല്‍കുന്നത് പ്രതിദിനം 2 ജിബി ഡാറ്റയാണ്.
കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഏറ്റവും ചെലവ് കുറഞ്ഞ ഓപ്ഷന്‍ അതുകൊണ്ടുതന്നെ ജിയോയാണെന്ന് ബിഎന്‍പി പാരിബ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 84 ദിവസത്തേക്കുള്ള 799 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ജിയോ നല്‍കുന്നത്. ഇതുള്‍പ്പടെയുള്ള പ്ലാനുകള്‍ ഓണ്‍ലൈനായി റീചാര്‍ജ് ചെയ്യാം.
അതേസമയം ജിയോയുടെ 249 രൂപയുടെ പ്ലാന്‍ ഓഫ്‌ലൈന്‍ സ്റ്റോറുകലില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമാകൂ. എന്നാല്‍ 209 രൂപയുടെ പ്ലാന്‍ മൈജിയോ ആപ്പില്‍ മാത്രമാണ് ലഭ്യമാകുന്നത്.
വോയ്‌സ് ഓണ്‍ലി ഉപയോക്താക്കള്‍ക്കുള്ള 189 രൂപയുടെ പ്ലാന്‍ ഇപ്പോഴും ജനകീയമാണ്. പരിധിയില്ലാത്ത വോയ്‌സ് കോളുകളും എസ്എംഎസും 28 ദിവസത്തേക്ക് ലഭ്യമാക്കുന്ന പ്ലാനാണിത്. മാത്രമല്ല 2 ജിബി ഡാറ്റയും ഇതോടൊപ്പം ലഭിക്കും.
വ്യത്യസ്ത പ്രൈസ് പോയിന്റുകളില്‍ താങ്ങാനാവുന്ന നിരവധി പ്ലാനുകളാണ് ഡാറ്റ ഉപയോക്താക്കള്‍ക്ക് ജിയോ ലഭ്യമാക്കുന്നത്. 200 രൂപ പ്രൈസ് പോയിന്റിലുള്ള 209 രൂപയുടെ പ്ലാന്‍ പ്രതിദിനം 1 ജിബി ഡാറ്റ 22 ദിവസത്തേക്ക് ലഭ്യമാക്കുന്നു. 300 രൂപ പ്രൈസ് പോയിന്റിലുള്ള 299 രൂപയുടെ പ്ലാന്‍ പ്രതിദിനം 1.5 ജിബി ഡാറ്റ 28 ദിവസത്തേക്ക് ലഭ്യമാക്കുന്നു. 350 രൂപ പ്രൈസ് പോയിന്റിലുള്ള 349 രൂപയുടെ പ്ലാനില്‍ പ്രതിദിനം 2ജിബി ഡാറ്റ 28 ദിവസത്തേക്ക് ലഭ്യമാകുന്നു.
എയര്‍ടെലിന്റെയും വോഡഫോണ്‍ ഐഡിയയുടെയും സമാന പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ജിയോ ഉപയോക്താക്കള്‍ക്ക് പ്രതിമാസം 50 രൂപയുടെ ലാഭമാണുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നുണ്ട്. ഉാദഹരണവും പരാമര്‍ശിക്കുന്നുണ്ട്. പ്രതിദിനം 1.5 ജിബി ലഭ്യമാകുന്ന ജിയോയുടെ 28-ദിവസ പ്ലാനിന് ഈടാക്കുന്നത് 299 രൂപയാണ്.
എന്നാല്‍ ഇതേ ആനുകൂല്യമുള്ള വിഐയുടെ പ്ലാനിന് ഈടാക്കുന്നത് 349 രൂപയാണ്. ഇതിലൂടെ 50 രൂപ പ്രതിമാസം ജിയോ യൂസേഴ്‌സിന് ലാഭിക്കാനാവുന്നു. സമാനം തന്നെയാണ് പ്രതിദിനം 2 ജിബി ഡാറ്റ ലഭ്യമാകുന്ന 349 രൂപയുടെ ജിയോ പ്ലാന്‍. 28 ദിവസമാണ് കാലാവധി. ഇതേ ആനുകൂല്യം ലഭിക്കുന്ന എയര്‍ടെലിന്റെ പ്ലാനിന് ഈടാക്കുന്നത് 398 രൂപയാണ്. വോഡഫോണ്‍ ഇന്ത്യയുടേതിനാകട്ടെ 365 രൂപയും.
ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാരില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ മൂല്യവത്തായ ഓഫറുകള്‍ നല്‍കുന്നത് ജിയോയാണെന്ന് അടിവരയിടുന്നതാണ് ബിഎന്‍പി പാരിബയുടെ വിശകലന റിപ്പോര്‍ട്ട്.
Kochi [Cochin],Ernakulam,Kerala
August 21, 2025 3:53 PM IST