കോഴിയുമായി രാഹുൽ മാങ്കൂട്ടത്തലിന്റെ പാലക്കാട് ഓഫീസിലേക്ക് മഹിളാമോർച്ചാ മാർച്ച്| bjp Mahila Morcha protest march to Rahul Mamkootathils office with a rooster | Kerala
Last Updated:
‘ഹു കെയേഴ്സ്’ എന്ന് കോഴിയുടെ രൂപത്തിൽ എഴുതിയ പോസ്റ്ററുകളും പ്രവർത്തകർ ഉയർത്തി. മാർച്ച് ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട്ടെ എംഎൽഎയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചുമായി മഹിളാമോർച്ച. കയ്യിൽ കോഴിയെയും പിടിച്ചായിരുന്നു മഹിളാമോർച്ചാ പ്രവർത്തകരുടെ മാർച്ച്.
മഹിളാമോർച്ചയുടെ മാർച്ചിന്റെ തൊട്ടുപിന്നാലെ ഡിവൈഎഫ്‌ഐ പ്രവർത്തകരും പ്രതിഷേധവുമായി എംഎൽഎ ഓഫിസിലേക്ക് എത്തി. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ഡിവൈഎഫ്‌ഐ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. മതിൽ ചാടിക്കിടന്ന ചില പ്രവർത്തകരെ പൊലീസ് പിടികൂടി.
Palakkad,Palakkad,Kerala
August 21, 2025 2:14 PM IST