രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു|Rahul Mamkoottathil resigns as Youth Congress president | Kerala
Last Updated:
രാഹുലിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിലാണ് രാജി
രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു. രാജിക്കത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറി എന്നാണ് വിവരം. രാജിക്കാര്യം കെപിസിസി അധ്യക്ഷനെ ഫോണിൽ അറിയിച്ചെന്നും സൂചന.
സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്നിന്നു മാറ്റിയേക്കുമെന്ന് നേരത്തെ വാർത്തകൾ എത്തിയിരുന്നു.
പിന്നാലെയാണ് രാജി. രാഹുലിന് പകരം കെ എം അഭിജിത്തിന് സംസ്ഥാന അധ്യക്ഷന്റെ താത്കാലിക ചുമതല നല്‍കുമെന്നാണ് സൂചന.സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പാർട്ടിയിലെ വനിതാ നേതാക്കൾ രാഹുലിനെതിരെ പരാതി നൽകിയെന്നാണ് വിവരം. ദീപാദാസ് മുൻഷിക്ക് മാത്രം ആറു പരാതികൾ ലഭിച്ചുവെന്നാണ് വിവരം.
Thiruvananthapuram,Kerala
August 21, 2025 12:50 PM IST