Leading News Portal in Kerala

ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്ന പരാതിയിൽ ‌രാഹുലിനെതിരെ കേസെടുക്കില്ല; യുവതി പരാതിയുമായി സമീപിച്ചാൽ മാത്രം കേസ്| Police decide not to file case against Rahul Mamkootathil in haste over forced abortion complaint | Kerala


Last Updated:

പുറത്തുവന്ന ശബ്ദ സന്ദേശത്തിലെ ഇര പരാതിയുമായി സമീപിച്ചാൽ മാത്രം കേസെടുത്താൽ മതിയെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം

രാഹുൽ‌ മാങ്കൂട്ടത്തിൽ (Photo: FB)രാഹുൽ‌ മാങ്കൂട്ടത്തിൽ (Photo: FB)
രാഹുൽ‌ മാങ്കൂട്ടത്തിൽ (Photo: FB)

തി​രു​വ​ന​ന്ത​പു​രം​: യുവതിയെ​ ​ഗർഭച്ഛിദ്രത്തിന് നി‌ർബന്ധിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ തിടുക്കത്തിൽ കേസെടുക്കില്ല. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതി നൽകിയത്. തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരന് സാധിച്ചിട്ടില്ല. ഇത് കോടതിയിൽ തിരിച്ചടിയാകും. പുറത്തുവന്ന ശബ്ദ സന്ദേശത്തിലെ ഇര പരാതിയുമായി സമീപിച്ചാൽ മാത്രം കേസെടുത്താൽ മതിയെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.

ഗർഭച്ഛിദ്രത്തിന് ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തി​യ​ ​രാ​ഹു​ലി​നെ​തി​രെ​ ​ക്രി​മി​ന​ൽ​ ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​എ​റ​ണാ​കു​ളം​ ​സെ​ൻ​ട്ര​ൽ​ ​പൊ​ലീ​സി​ലും​ ​ബാ​ലാ​വ​കാ​ശ​ ​ക​മ്മീ​ഷ​നി​ലും​ ​ഹൈ​ക്കോ​ട​തി​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ഷി​ന്റോ​ ​സെ​ബാ​സ്റ്റ്യ​ൻ ആണ്​ ​പ​രാ​തി​ ​ന​ൽ​കിയത്. ഇയാൾ സി പി എം അനുഭാവിയാണ്.

അതേസമയം, വിവാദങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചെങ്കിലും രാഹുൽ എം എൽ എ സ്ഥാനത്ത് തുടരും. രാഹുൽ രാജിവയ്ക്കണമെന്ന ആവശ്യം കോൺഗ്രസ് തള്ളി. സംഘടനാപരമായ നടപടി മാത്രം മതിയെന്നാണ് പാർട്ടിയുടെ തീരുമാനം. ആരോപണങ്ങൾ സമിതിയെ നിയോഗിച്ച് പരിശോധിക്കും. എം മുകേഷ് എം എൽ എയായി തുടരുന്നത് അടക്കമുള്ള കാര്യങ്ങൾ ഉന്നയിച്ച് രാജി ആവശ്യത്തെ പ്രതിരോധിക്കാനാണ് നീക്കം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്ന പരാതിയിൽ ‌രാഹുലിനെതിരെ കേസെടുക്കില്ല; യുവതി പരാതിയുമായി സമീപിച്ചാൽ മാത്രം കേസ്