Leading News Portal in Kerala

എഫ്ബിഐ തിരഞ്ഞ കൊടുംകുറ്റവാളി; മകനെ കൊന്ന് യുഎസില്‍ നിന്നും കടന്ന യുവതി മൂന്ന് വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ പിടിയില്‍|FBI’s most wanted criminal Woman who fled US after killing her son arrested in India after three years | Crime


Last Updated:

എഫ്ബിഐയുടെ പത്ത് മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിലൊരാളാണ് സിന്‍ഡി

News18News18
News18

യുഎസ് ഫെഡറല്‍ ബ്യൂറോ ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) കൊടുംകുറ്റവാളിയായി പ്രഖ്യാപിച്ച സിന്‍ഡി റോഡ്രിഗസ് സിംഗ് ഇന്ത്യയില്‍ പിടിയില്‍. ഇന്ത്യയിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് എഫ്ബിഐ ഇവരെ പിടികൂടിയത്. അമേരിക്കയിലേക്ക് കൊണ്ടുപോയി ടെക്‌സസ് അധികാരികള്‍ക്ക് ഇവരെ കൈമാറും. എഫ്ബിഐയുടെ പത്ത് മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിലൊരാളാണ് സിന്‍ഡി.

2022-ല്‍ ആറ് വയസ്സുള്ള സ്വന്തം മകനെ കൊലപ്പെടുത്തിയ കേസിലാണ് 40-കാരിയായ സിന്‍ഡി റോഡ്രിഗസിനെ എഫ്ബിഐ കൊടും കുറ്റവാളികളുടെ പട്ടികയില്‍പ്പെടുത്തിയത്. മകന്‍ നോയല്‍ റോഡ്രിഗസ് അല്‍വാരസിനെ കൊലപ്പെടുത്തിയ ശേഷം സിന്‍ഡി അമേരിക്ക വിടുകയായിരുന്നു.

2024 ഒക്ടോബര്‍ മൂന്നിന് ഇന്റര്‍പോള്‍ അവര്‍ക്കെതിരെ ഒരു റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. ഇത് ഇന്ത്യയുള്‍പ്പെടെ എല്ലാ അംഗരാജ്യങ്ങളിലേക്കും വിതരണം ചെയ്തു. ഈ വര്‍ഷം ജൂലായിലാണ് മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയില്‍ സിന്‍ഡി റോഡ്രിഗസിനെ ഉള്‍പ്പെടുത്തിയത്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 2,50,000 ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

ശിക്ഷാനടപടികള്‍ ഒഴിവാക്കാന്‍ നിയമവിരുദ്ധമായി ഒളിച്ചോടിയതിന് ഫെഡറല്‍ വാറണ്ടും 10 വയസ്സിന് താഴെയുള്ള ഒരാളെ കൊലപ്പെടുത്തിയ കുറ്റത്തിന് ടെക്‌സസ് സ്റ്റേറ്റ് വാറണ്ടും റോഡ്രിഗസ് സിംഗിനെതിരെ നിലനില്‍ക്കുന്നുണ്ടെന്ന് ഫോക്‌സ് ന്യൂസ് ഡിജിറ്റല്‍ റിപ്പോര്‍ട്ട് ചെയ്തു.

സിന്‍ഡി റോഡ്രിഗസിന്റെ പത്ത് മക്കളില്‍ ഒരാളായിരുന്നു കൊല്ലപ്പെട്ട നോയല്‍. മൂന്ന് കുട്ടികള്‍ അവരുടെ മുത്തശ്ശിക്കൊപ്പവും മറ്റു കുട്ടികള്‍ എവര്‍മാനില്‍ അവര്‍ക്കും ഭര്‍ത്താവ് അര്‍ഷ്ദീപ് സിംഗിനുമൊപ്പമാണ് താമസിച്ചിരുന്നത്. നോയലിന്റെ രണ്ടാനച്ഛനായ അര്‍ഷ്ദീപ് ഇന്ത്യന്‍ വംശജനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടികള്‍ക്കും ഭര്‍ത്താവിനുമൊപ്പം ഇവര്‍ ഇന്ത്യയിലേക്ക് കടന്നിരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ക്ക് തോന്നി.

നോയലിനെ കാണാനില്ലെന്ന ഔദ്യോഗിക റിപ്പോര്‍ട്ട് വന്നതിനുപിന്നാലെ 2023 മാര്‍ച്ച് 22-ന് ദമ്പതികളും കുട്ടികളും ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ കയറി. നോയല്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പിന്നീട് ഇവരെ കുറിച്ച് വിവരമുണ്ടായിരുന്നില്ല.

മലയാളം വാർത്തകൾ/ വാർത്ത/Crime/

എഫ്ബിഐ തിരഞ്ഞ കൊടുംകുറ്റവാളി; മകനെ കൊന്ന് യുഎസില്‍ നിന്നും കടന്ന യുവതി മൂന്ന് വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ പിടിയില്‍