Leading News Portal in Kerala

ഓണത്തിന് കോളടിച്ച് ബെവ്കോ ജീവനക്കാർ; ബോണസ് ഒരു ലക്ഷം രൂപ Bevco employees gets one lakh rupee as Onam Bonus | Kerala


Last Updated:

എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

News18News18
News18

ഇത്തവണത്തെ ഓണത്തിന് ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് റെക്കോർഡ് ബോണസ്.  102,500 രൂപയാണ് ബെവ്കോ സ്ഥിരം ജീവനക്കാർക്ക് ഇത്തവണ ബോണസായി ലഭിക്കുന്നത്.

എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ബെവ്കോയിലെ എല്ലാ യൂണിയനുകളും യോഗത്തിൽ പങ്കെടുത്തു. സ്ഥിരം ജീവനക്കാർക്ക്  കഴിഞ്ഞവർഷം 95,000 രൂപയും അതിന് മുമ്പത്തെ വർഷം 90,000 രൂപയുമായിരുന്നു  ബോണസായി ലഭിച്ചത്.

കടകളിലേയും ഹെഡ്ക്വാർട്ടേഴ്സിലേയും ക്ലിനിങ് സ്റ്റാഫിനും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6000 രൂപയും ഹെഡ് ഓഫീസിലേയും വെയർ ഹൌസുകളിലേയും സുരക്ഷാ ജീവനക്കാർക്ക് 12500 രൂപയും ഓണം ബോണസായി നൽകാനും മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.