Leading News Portal in Kerala

അമ്പലപ്പുഴയിൽ തനിച്ചു താമസിച്ച സ്ത്രീയുടെ മരണം; പ്രദേശവാസിയും ഒരു സ്ത്രീയടക്കം മറ്റു രണ്ട് പേരും കസ്റ്റഡിയിൽ|Death of a woman living alone in Ambalapuzha Local resident and two others including a woman in custody | Crime


Last Updated:

തൃക്കുന്നപ്പുഴ സ്വദേശി സൈനലബ്ദ്ധീൻ എന്ന കുഞ്ഞുമോനും ഭാര്യ അനീഷയുമാണ് കൊല്ലത്തു നിന്നും പിടിയിലായത്

News18News18
News18

ആലപ്പുഴ അമ്പലപ്പുഴ ഒറ്റപ്പനയിലെ വയോധികയുടെ കൊലപാതകത്തിൽ രണ്ടുപേർകൂടി കസ്റ്റഡിയിൽ. പ്രദേശ വാസിയായ വയോധികന് പുറമെ ഒരു സ്ത്രീ അടക്കം രണ്ട് പേരെ കൂടിയാണ് പൊലീസ് പിടികൂടിയത്. ഇപ്പൊൾ പിടിയിലായത് ക്രിമിനൽ പശ്ചാത്തലമുള്ള തൃക്കുന്നപ്പുഴ സ്വദേശിയും ഭാര്യയുമാണ്. കൊലപാതകം നടന്ന ഓഗസ്റ്റ് 17 ന് ഇവരും വയോധികയുടെ വീട്ടിലെത്തിയിരുന്നതായി കണ്ടെത്തൽ.

തൃക്കുന്നപ്പുഴ സ്വദേശി സൈനലബ്ദ്ധീൻ എന്ന കുഞ്ഞുമോനും ഭാര്യ അനീഷയുമാണ് കൊല്ലത്തു നിന്നും പിടിയിലായത്. കേസിൽ പ്രദേശത്തെ പള്ളി ജീവനക്കാരൻ അബൂബക്കർ ഇന്നലെ കസ്റ്റഡിയിലായിരുന്നു. മരിച്ച സ്ത്രീയും അബൂബക്കറും ഒരുമിച്ച് അവരുടെ വീട്ടിലിരിക്കെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച സ്ത്രീ കട്ടിലിലേക്ക് കുഴഞ്ഞു വീഴുക ആയിരുന്നു എന്നാണ് അബൂബക്കർ പറയുന്നത്.

അബദ്ധം സംഭവിച്ചുവെന്നും മരണപ്പെട്ടുവെന്നും അബൂബക്കർ പൊലീസിനോട് കുറ്റം സമ്മതിച്ചിരുന്നു. അബൂബക്കർ പോയ ശേഷം വീട്ടിൽ എത്തിയവരാണ് പിന്നീട് കസ്റ്റഡിയിൽ ആയവർ. പിടിയിലായവർ മുമ്പ് സ്ത്രീയുടെ അയൽവാസികൾ ആയിരുന്നു. അവർക്ക് വയോധികയോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ പിൻവശത്തെ വാതിൽ ചവിട്ടിപ്പൊളിച്ച നിലയിലായിരുന്നു. മുറിക്കുള്ളിൽ മുളകുപൊടി വിതറിയ നിലയിൽ കഴുത്തിൽ ഷാൾ കുരുക്കിയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിലും മുഖത്തും പാടുകളും കണ്ടെത്തിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

അമ്പലപ്പുഴയിൽ തനിച്ചു താമസിച്ച സ്ത്രീയുടെ മരണം; പ്രദേശവാസിയും ഒരു സ്ത്രീയടക്കം മറ്റു രണ്ട് പേരും കസ്റ്റഡിയിൽ