Leading News Portal in Kerala

‘കൊല്ലാനാണെങ്കില്‍ എത്ര സെക്കന്‍ഡ് വേണമെന്ന് അറിയാമോ?’ രാഹുല്‍ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോ phone conversation of Rahul mamkoottathil mla forcing a woman abortion out  | Kerala


Last Updated:

ഗർഭഛിദ്രത്തിന് തയാറല്ലെന്ന് യുവതി പറയുമ്പോൾ രാഹുൽ യുവതിയെ അസഭ്യം പറയുന്നതും ഓഡിയോയിലുണ്ട്

രാഹുല്‍ മാങ്കൂട്ടത്തിൽരാഹുല്‍ മാങ്കൂട്ടത്തിൽ
രാഹുല്‍ മാങ്കൂട്ടത്തിൽ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങളും പരാതികളും തുടരുന്നതിനിടെ കൂടുതൽ ശബ്ദ ശകലങ്ങൾ പുറത്ത്. രാഹുൽ യുവതിയെ ഗർഭഛിദ്രത്തിനു നിർബന്ധിക്കുന്ന ടെലിഫോൺ സംഭാഷണത്തിന്റെ ഓഡിയോ ആണ് പുറത്തുവന്നത്.

കുഞ്ഞിനെ വളർത്തുമെന്ന് യുവതി പറയുമ്പോൾ കുഞ്ഞ് എങ്ങനെ വളരുമെന്നാണ് പറയുന്നതെന്നും അത് തന്റെ ജീവിതം നശിപ്പിക്കുമെന്നുമാണ് രാഹുൽ പയുന്നത്. ഗർഭഛിദ്രത്തിന് തയാറല്ലെന്ന് യുവതി പറയുമ്പോൾ രാഹുൽ യുവതിയെ അസഭ്യം പറയുന്നതും ഓഡിയോയിലുണ്ട്.

യുവതിയെ നേരിട്ട് കാണണമെന്ന് രാഹുൽ പറയുന്നുണ്ട്.അതിനു മറുപടുയായി സ്നേഹം കൊണ്ടല്ല വിളിക്കുന്നതെന്ന് അറിയാമെന്നും എന്തേലും കലക്കി തന്ന് കൊല്ലാനാണോ എന്നും യുവതി ചോദിക്കുന്നു. കൊല്ലാനാണെങ്കില്‍ എത്ര സെക്കന്‍ഡ് വേണമെന്ന് അറിയാമോ എന്നാണ് ഇതിന് മറുപടിയായി രാഹുൽ പറയുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘കൊല്ലാനാണെങ്കില്‍ എത്ര സെക്കന്‍ഡ് വേണമെന്ന് അറിയാമോ?’ രാഹുല്‍ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോ