17 കാരിയുമായി സൗഹൃദത്തിലായി ചാറ്റ് ചെയ്ത 50 കാരന്റെ കാൽ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് തല്ലിയൊടിച്ചു 50-year-old man was beaten Over relationship with 17-year-old girl by her relative and friends in thiruvananthapuram | Crime
Last Updated:
50കാരൻ പെൺകുട്ടിക്ക് മൊബൈൽ ഫോണിൽ അയക്കുന്ന സന്ദേശങ്ങൾ ബന്ധുവായ യുവാവ് കണ്ടിരുന്നു
തിരുവനന്തപുരം തിരുവല്ലത്ത് 17 കാരിയുമായി സൗഹൃദത്തിലായ 50-കാരന്റെ കാൽ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് തല്ലിയൊടിച്ചു.നെടുമങ്ങാട് അഴിക്കോട് സ്വദേശിയായ റഹീമിനാണ്(50) മർദനമേറ്റത്. ഇയാൾ വിതുര സ്വദേശിനിയായ 17കാരിക്ക് മൊബൈൽ ഫോണിൽ അയക്കുന്ന സന്ദേശങ്ങൾ ബന്ധുവായ യുവാവ് കണ്ടിരുന്നു.തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്യുകയും റഹീമിനെ വിളിച്ചുവരുത്തി മർദിക്കുകയുമായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ തിരുവല്ലം ജഡ്ജിക്കുന്നിനു മുകളിലുള്ള ഗ്രൗണ്ടിലാണ് സംഭവം നടന്നത്. റഹീമിനെ പെൺകുട്ടിയുടെ ബന്ധുവായ യുവാവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചവശനാക്കിയ ശേഷം കമ്പുകളുപയോഗിച്ച് വലതുകൈയും വലതുകാലും അടിച്ചൊടിക്കുകയായിരുന്നു. സംഭവത്തിനുശഷം യുവാവും സുഹൃത്തുക്കളും പെൺകുട്ടിയുമായി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
Thiruvananthapuram,Kerala
August 24, 2025 10:29 AM IST
17 കാരിയുമായി സൗഹൃദത്തിലായി ചാറ്റ് ചെയ്ത 50 കാരന്റെ കാൽ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് തല്ലിയൊടിച്ചു