‘രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന്റെ ക്യാൻസർ; മുറിച്ചു മാറ്റാനുള്ള ആർജവം നേതൃത്വം കാണിക്കണം’;പി വി അൻവർ Former mla pv anwar against rahul Mamkootathil asks for resignation | Kerala
Last Updated:
രാഹുലിനെതിരെ രണ്ട് സ്ത്രീകളുടെ പരാതിയുമായി ഒരു യൂത്ത് കോൺഗ്രസ് നേതാവ് തന്നെ സമീപിച്ചിരുന്നു എന്നും പിവി അൻവർ
രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് കോൺഗ്രസിനുണ്ടായ ക്യാൻസറാണെന്നും അത് മുറിച്ചു മാറ്റാനുള്ള ആർജ്ജവം നേതൃത്വം കാണിക്കണമെന്നും പി വി അൻവർ. കോൺഗ്രസ് രാഹുലിനെ രാജി വെപ്പിക്കണം.എന്തിനാണ് ഈ ക്യാൻസർ പേറുന്നത്. ആ നിലപാട് എടുത്താൽ ഗുണമാകും. ഇല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയുണ്ടാകുമെന്നും സിപിഎം ചെയ്തില്ലല്ലോ എന്നുള്ളത് നീതികരിക്കാവുന്ന മറുപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.വോട്ട് ചോരി ചർച്ചയാകേണ്ട സമയത്താണ് ഡേർട്ടി പൊളിറ്റിക്സിൽ കറങ്ങുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു.
‘രാഹുലിനെതിരെ പരാതിയുള്ളവർ എന്നെ സമീപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് നേതാവാണ് വെള്ളിയാഴ്ച്ച രണ്ട് സ്ത്രീകളുടെ പരാതിയുമായി ബന്ധപ്പെട്ടത്.സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടാണ് സമീപിച്ചത്. എന്നാൽ ഞാൻ പൊലീസിൽ പരാതി നൽകാൻ ആവശ്യപ്പെട്ടു. അതിൽ രാഷ്ട്രീയ തർക്കം കൂടിയുണ്ടെന്ന് എനിക്ക് മനസിലായി-‘ അൻവർ പറഞ്ഞു.
രാഹുലിൻ്റെ രാജി ഉടൻ ആവശ്യപ്പെടണമെന്നും ഇപ്പോൾ രാജിവെച്ചാൽ ഭാവിയിൽ അദ്ദേഹത്തിന് ഗുണമാകുമെന്നും രാഹുൽ പ്രതികരിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.രാജി വെയ്ക്കണമെന്നത് വി.ഡി സതീശൻ തുറന്നു പറയണമെന്നും അൻവർ പറഞ്ഞു.
Thiruvankulam,Ernakulam,Kerala
August 24, 2025 12:05 PM IST
‘രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന്റെ ക്യാൻസർ; മുറിച്ചു മാറ്റാനുള്ള ആർജവം നേതൃത്വം കാണിക്കണം’;പി വി അൻവർ