കണ്ണൂരിൽ വിദ്യാർഥിനിയെ കമന്റടിച്ചത് ചോദ്യം ചെയ്ത എസ്എഫ്ഐ നേതാവിന് കുത്തേറ്റു SFI leader stabbed after questioning comments made against student in Kannur | Kerala
Last Updated:
കത്തി കാലിൽ തുളച്ചുകയറിയ നിലയിലായിരുന്നു എസ്എഫ്ഐ നേതാവിനെ ആശുപത്രിയിൽ എത്തിച്ചത്
കണ്ണൂരിൽ വിദ്യാർഥിനിയെ കമന്റടിച്ചത് ചോദ്യം ചെയ്ത എസ്എഫ്ഐ നേതാവിന് കുത്തേറ്റു.എടക്കാട് ഏരിയ സെക്രട്ടറി ചാല സ്വദേശി കെ.എം.വൈഷ്ണവിനെയാണ് രണ്ടുപേർ കൈക്കും കാലിനും കുത്തിപ്പരിക്കേൽപ്പിച്ചത്.കത്തി കാലിൽ തുളച്ചുകയറിയ നിലയിലായിരുന്നു വൈഷ്ണവിനെ ആശുപത്രിയിൽ എത്തിച്ചത്. ഉടൻ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
എസ്എഫ്ഐ പ്രവർത്തക കൂടിയായ വിദ്യാർഥിനി യൂണിയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോളേജിലെത്തി പുറത്തേക്കിറങ്ങിയപ്പോഴാണ് ബസ്റ്റോപ്പിൽ നിന്നിരുന്ന രണ്ട് പേർ പെൺകുട്ടിയെ കമന്റടിച്ചത്.ഇത് ചോദ്യം ചെയ്ത വൈഷ്ണവിനെ യുവാക്കൾ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. വയറിൽ കുത്താനായുള്ള ശ്രമം തടയുന്നതിനിടെയാണ് വൈഷ്ണവിന്റെ കൈക്കും കാലിനും കുത്തേറ്റത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറഞ്ഞു. നമ്പർപ്ലേറ്റില്ലാത്ത ബൈക്കിലാണ് അക്രമിസംഘം എത്തിയത്.
Thiruvananthapuram,Kerala
August 25, 2025 8:08 AM IST