Leading News Portal in Kerala

ഷോയ്ക്കിടെ ഭിന്നശേഷിക്കാരെ പരിഹസിച്ച സ്റ്റാൻഡ് അപ്പ് കൊമേഡിയൻമാർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം Supreme Court slams stand-up comedians for making fun of differently-abled people during their shows | India


Last Updated:

സ്റ്റാൻഡ് അപ്പ് കൊമേഡിയൻമാർ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ക്ഷമാപണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു

സുപ്രീം കോടതിസുപ്രീം കോടതി
സുപ്രീം കോടതി

ഷോയ്ക്കിടെ ഭിന്നശേഷിക്കാരെ പരിഹസിച്ച് തമാശ പറഞ്ഞ സ്റ്റാൻഡ് അപ്പ് കൊമേഡിയൻമാരെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. സ്റ്റാൻഡ് അപ്പ് കൊമേഡിയൻമാർ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ക്ഷമാപണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

ഭിന്നശേഷിക്കാരെ പരിഹസിച്ച് വിവേകശൂന്യമായ തമാശകൾ പറഞ്ഞതിന് സ്റ്റാൻഡ് അപ്പ് കൊമേഡിയൻമാരായ സമയ് റെയ്‌ന, വിപുഗോയൽ, ബൽരാജ് പരംജീത് സിംഗ് ഘായ്, സോണാലി തക്കർ, നിഷാന്ത് ജഗദീഷ് തൻവാർ എന്നിവരെ എന്നിവർക്കെതിരെ എസ്‌എം‌എ ക്യൂർ ഫൗണ്ടേഷസമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമർശം. കോടതിയിൽ നടത്തിയ ക്ഷമാപണം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും നത്തണമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് സ്റ്റാൻഡ് അപ്പ് കൊമേഡിയമാരോട് പറഞ്ഞു.

നർമ്മം ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ മറ്റുള്ളവരുടെ വൈകല്യങ്ങളെ പരിഹസിച്ച് തമാശയുണ്ടാക്കുന്നത് പ്രശ്മാണ്. ഇൻഫ്ലൂവൻസേഴ്സ് എന്ന് വിളക്കുന്നവർ അവരുടെ സംസാരത്തെ വാണിജ്യ വത്കരിക്കുകയാണ്. എന്നാൽ ചില വിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ സമൂഹത്തെ മൊത്തത്തിൽ ഉപയോഗിക്കരുതെന്നും അത് അഭിപ്രായ സ്വാതന്ത്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.സ്റ്റാൻഡ് അപ്പ് കൊമേഡിയൻമാർ നിരുപാധികം മാപ്പ് പറഞ്ഞതായി അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/

ഷോയ്ക്കിടെ ഭിന്നശേഷിക്കാരെ പരിഹസിച്ച സ്റ്റാൻഡ് അപ്പ് കൊമേഡിയൻമാർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം