പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ BJP ജയിക്കുമെന്നതാണ് കോൺഗ്രസിന്റെ പ്രശ്നം: ഷോണ്‍ ജോര്‍ജ്| shone george says Congress problem is that BJP will win if by-election is held in Palakkad | Kerala
Last Updated:
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബ്ലാക്മെയിലിംഗ് കാരണമാണ് രാജി വെക്കണമെന്ന നിലപാടില്‍ നിന്ന് കെപിസിസി നേതാക്കള്‍ പിന്‍വാങ്ങിയതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറും പറഞ്ഞു
കോട്ടയം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി ജയിക്കുമെന്നതാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബ്ലാക്മെയിലിംഗ് കാരണമാണ് രാജി വെക്കണമെന്ന നിലപാടില്‍ നിന്ന് കെപിസിസി നേതാക്കള്‍ പിന്‍വാങ്ങിയതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറും പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ പല കഥകളും രാഹുലിന്റെ കയ്യിലുണ്ട്. രാജി വെച്ചേ തീരൂ, രാജിവെക്കും വരെ പ്രക്ഷോഭമുണ്ടാകുമെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.
‘രാഹുലിനെ എംഎല്‍എ എന്ന നിലയില്‍ ഒരൊറ്റ പരിപാടിയിലും പങ്കെടുക്കാന്‍ അനുവദിക്കില്ല. കോണ്‍ഗ്രസിന് ഉപതിരഞ്ഞെടുപ്പ് പേടിയാണ്. വീണ്ടും മത്സരിച്ചാല്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്നാണ് ഭയം. ജനങ്ങളെ നേരിടാന്‍ ഷാഫി പറമ്പിലിന് കഴിയില്ല. കോണ്‍ഗ്രസ് പാലക്കാടിന് തന്നത് ഒരു ചവറിനെയാണ്.’- സി കൃഷ്ണകുമാര്‍ പറഞ്ഞു. സിപിഐഎം രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുകയാണെന്നും പറഞ്ഞ കൃഷ്ണകുമാര്‍, എന്തുകൊണ്ട് രാഹുലിനെതിരെ അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് തയാറാകുന്നില്ലെന്നും ചോദിച്ചു.
അതേസമയം, ലൈംഗികാരോപണങ്ങള്‍ നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ രാഹുല്‍ എംഎല്‍എയായി തുടരും.
Palakkad,Palakkad,Kerala
August 25, 2025 2:52 PM IST
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ BJP ജയിക്കുമെന്നതാണ് കോൺഗ്രസിന്റെ പ്രശ്നം: ഷോണ്‍ ജോര്‍ജ്