Leading News Portal in Kerala

മുൻ അക്കൗണ്ടന്റ് ജനറൽ ജയിംസ് കെ ജോസഫ് അന്തരിച്ചു| Former Accountant General James K Joseph passes away | Kerala


Last Updated:

കേരളം, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളുടെ അക്കൗണ്ടന്റ് ജനറലായി പ്രവർത്തിച്ച അദ്ദേഹം കെഎസ്ആർടിസി എംഡിയായും കെസിഡിഎഫ്സി എംഡിയായും പ്രവർത്തിച്ചിരുന്നു

ജയിംസ് കെ ജോസഫ്ജയിംസ് കെ ജോസഫ്
ജയിംസ് കെ ജോസഫ്

തിരുവനന്തപുരം: മുൻ അക്കൗണ്ടന്റ് ജനറൽ ജയിംസ് കെ ജോസഫ് (76) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 10മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളം, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളുടെ അക്കൗണ്ടന്റ് ജനറലായി പ്രവർത്തിച്ച അദ്ദേഹം കെഎസ്ആർടിസി എംഡിയായും കെസിഡിഎഫ്സി എംഡിയായും പ്രവർത്തിച്ചിരുന്നു.

സംസ്കാരം ഓഗസ്റ്റ് 27 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് മുട്ടട ഹോളി ക്രോസ് ദേവാലയത്തിൽ. ഭൗതിക ശരീരം അന്നേ ദിവസം രാവിലെ 9 മണിക്ക് പിടിപി നഗറിലെ സ്വവസതിയിൽ എത്തിക്കും. പ്രാർത്ഥന വൈകിട്ട് 3 മണിയ്ക്ക് വസതിയിൽ ആരംഭിക്കും.