Leading News Portal in Kerala

തിരുവനന്തപുരത്ത് ഗ്രാമപഞ്ചായത്തംഗം ജീവനൊടുക്കി; എൽഡിഎഫിനെതിരെ ആരോപണവുമായി കോൺഗ്രസ്| thiruvananthapuram aryanad gramapanchayat woman member ends life | Kerala


Last Updated:

മകളാണ് ആസിഡ് കുടിച്ച നിലയിൽ ശ്രീജയെ കാണുന്നത്

ശ്രീജശ്രീജ
ശ്രീജ

തിരുവനന്തപുരം: ഗ്രാമപഞ്ചായത്ത് അംഗം ആസിഡ് കുടിച്ച് ജീവനൊടുക്കി. ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് മെമ്പറായ ആര്യനാട് കോട്ടയ്ക്കകം പേഴുംകട്ടയ്ക്കൽ ശ്രീജ എസ് (47) ആണ് മരിച്ചത്. കോൺഗ്രസ് വാർഡ് അംഗമാണ്. റബ്ബർ ഷീറ്റ് ന് വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡാണ് കുടിച്ചത്. മകളാണ് ആസിഡ് കുടിച്ച നിലയിൽ ശ്രീജയെ കാണുന്നത്. സാമ്പത്തിക പ്രശ്നമാണ് കാരണമെന്നാണ് പ്രാഥമിക വിവരം.

മൂന്നുമാസത്തിനു മുൻപ് ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് നാട്ടുകാർക്ക് പണം കൊടുക്കാനുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കഴിഞ്ഞ ദിവസം എൽ ഡി എഫ് പ്രതിഷേധം നടത്തിയിരുന്നു. ഇതിൽ മനംനൊന്താണ് ശ്രീജ ജീവനൊടുക്കിയതെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

ഇതും വായിക്കുക: ഇടുക്കിയിൽ ഗൃഹനാഥനെ അയൽവാസിയായ യുവാവ് വെട്ടിക്കൊന്നു

മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് 80 ലക്ഷത്തോളം രൂപയാണ് ഇവർ പലർക്കും കൊടുക്കാനുള്ളതെന്നാണ് ആരോപണം. മൃതദേഹം ആര്യനാട് സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ. പൊലീസിന്റെ ഇൻക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)