പൂജ നടത്തിയിട്ടും യുവതിയുടെ ബാധ ഒഴിയാഞ്ഞതിന് ബന്ധുക്കള്‍ പൂജാരിയെ കൈകാര്യം ചെയ്തു| Temple priest assaulted after failed exorcism attempt in Palakkad | Crime
Last Updated:
രണ്ടു മാസം മുൻപായിരുന്നു പൂജ. എന്നാൽ പൂജയ്ക്കു ശേഷവും പെണ്‍കുട്ടിയുടെ മാനസിക പ്രശ്‌നങ്ങള്‍ മാറിയില്ല
പാലക്കാട്: പൂജ നടത്തിയിട്ടും ബാധ ഒഴിഞ്ഞില്ലെന്ന് ആരോപിച്ച് പൂജാരിക്ക് യുവതിയുടെ ബന്ധുക്കളുടെ മര്‍ദനം. പാലക്കാട് വീഴുമല ക്ഷേത്ര പൂജാരി സുരേഷിനാണ് മര്‍ദനമേറ്റത്. ഇരട്ടക്കുളം കൃഷ്ണൻ (54), മക്കളായ രജിൻ (24), വിപിൻ (21), കൃഷ്ണന്റെ സഹോദരി ഭർത്താവ് പരമൻ (51) എന്നിവരാണ് സുരേഷിനെ മർദിച്ചത്.
തുടര്‍ന്നാണ് ബന്ധുക്കളായ മൂന്നു പേര്‍ ഇത് ചോദ്യം ചെയ്ത് സുരേഷിനെ സമീപിച്ചത്. തര്‍ക്കത്തിനിടയിലാണ് സുരേഷിനെ ഇവര്‍ മര്‍ദിച്ചത്. പരിക്കേറ്റ സുരേഷിനെ ആലത്തൂർ ഇരട്ടക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷും ആശ്രമവാസികളും മർദിച്ചെന്ന് ആരോപിച്ച് കൃഷ്ണനും മക്കളും പാലക്കാട്ടെ ആശുപത്രിയിൽ ചികിത്സ തേടി.
Palakkad,Palakkad,Kerala
August 26, 2025 9:12 AM IST