കോട്ടയത്ത് ഓണാഘോഷത്തിനിടെ കടന്നൽ ആക്രമണം; വിദ്യാർത്ഥികളും അധ്യാപകനുമടക്കം നൂറോളം പേർക്ക് കുത്തേറ്റു | Wasp attack during Onam celebrations in Kottayam | Kerala
Last Updated:
കളർ സ്മോക്ക് പടക്കത്തിന്റെ പുകയേറ്റാണ് കടന്നൽ ഇളകിയത്
കോട്ടയം: പാലായിൽ ഓണാഘോഷത്തിനിടെ കടന്നൽ കൂടിളകി നൂറോളം വിദ്യാർത്ഥികൾക്കും അധ്യാപകനും കുത്തേറ്റു. പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോളേജിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 3.15 ഓടെയായിരുന്നു സംഭവം.
കളർ സ്മോക്ക് പടക്കത്തിന്റെ പുകയേറ്റാണ് കടന്നൽ ഇളകിയത്. കോളേജ് കെട്ടിടത്തിന് മുകളിലെ നിലയിൽ നിന്നും താഴേയ്ക്ക് ബാനർഡിസ്പ്ലേ ചെയ്ത സമയത്തായിരുന്നു സംഭവം. ബാനർഡിസ്പ്ലേ ചെയ്ത സമയത്ത് ബാനറിൻ്റെ ഇരുവശത്തും ഉള്ള കളർ സ്മോക്ക് പടക്കത്തിന്റെ പുകയേറ്റാണ് കടന്നൽ ഇളകുകയായിരുന്നു.
Kottayam,Kerala
August 26, 2025 7:59 PM IST
കോട്ടയത്ത് ഓണാഘോഷത്തിനിടെ കടന്നൽ ആക്രമണം; വിദ്യാർത്ഥികളും അധ്യാപകനുമടക്കം നൂറോളം പേർക്ക് കുത്തേറ്റു