ഹിറ്റ് വിക്കറ്റ്! ക്രിക്കറ്റ് ബാറ്റിനുള്ളിൽ 15 കിലോ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ | Excise arrested youth who were smuggling cannabis inside cricket bat in Chengannur | Crime
Last Updated:
16 ഓളം ക്രിക്കറ്റ് ബാറ്റുകൾക്കുള്ളിൽ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു ശ്രമം
ആലപ്പുഴ: ക്രിക്കറ്റ് ബാറ്റിനുള്ളിൽ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റിൽ. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലാണ് യുവാവ് പിടിയിലായത്. പശ്ചിമ ബംഗാൾ സ്വദേശിയായ റബിഹുൽ ഹഖ് ആണ് എക്സൈസ് പിടിയിലായത്. 16 ഓളം ക്രിക്കറ്റ് ബാറ്റുകൾക്കുള്ളിൽ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം.
16 ഓളം ക്രിക്കറ്റ് ബാറ്റുകൾക്കുള്ളിൽ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. ഇയാളിൽ നിന്നും 15 കിലോയോളം കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. ക്രിക്കറ്റ് ബാറ്റിനുള്ളിൽ കഞ്ചാവ് കടത്തുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം റെയിൽവേ സ്റ്റേഷനിൽ ഇയാളെ കാത്തുനിൽക്കുകയായിരുന്നു. പിടികൂടിയ യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്.
Chengannur,Alappuzha,Kerala
August 26, 2025 9:05 PM IST
ഹിറ്റ് വിക്കറ്റ്! ക്രിക്കറ്റ് ബാറ്റിനുള്ളിൽ 15 കിലോ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ