Leading News Portal in Kerala

മക്കള്‍ തമ്മിൽ പ്രണയത്തിലായി ഒളിച്ചോടി; സഹോദരന്‍ സഹോദരിയെ കുത്തിക്കൊലപ്പെടുത്തി|Children fell in love and eloped brother stabbed sister to death | Crime


Last Updated:

ചൊവ്വാഴ്ച നരേഷും ഗീതയും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു

News18News18
News18

മക്കൾ തമ്മിൽ പ്രണയത്തിലായി ഒളിച്ചോടിയതിന് ഗുജറാത്തിലെ ആംരേലി ജില്ലയില്‍ സഹോദരന്‍ സഹോദരിയെ കുത്തിക്കൊലപ്പെടുത്തി. 48കാരിയായ ഗീതാ റാത്തോഡിനെയാണ് സഹോദരന്‍ നരേഷ് ചൗഹാന്‍ ചൊവ്വാഴ്ച കുത്തിക്കൊലപ്പെടുത്തിയത്. ഗീതയുടെ മകന്‍ നരേഷിന്റെ മകളുമായി പ്രണയത്തിലാകുകയും ഇരുവരും ഒളിച്ചോടുകയും ചെയ്തിരുന്നു. ഇതിന്റെ പകയിലാണ് ഗീതയെ നരേഷ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച നരേഷും ഗീതയും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് മൂര്‍ച്ചേറിയ ആയുധം ഉപയോഗിച്ച് ഗീതയെ നരേഷ് ആഴത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. ഗീതയുടെ ഭര്‍ത്താവ് അരവിന്ദ് റാത്തോഡ് ബഗസാര പോലീസ് സ്‌റ്റേഷനില്‍ നരേഷിനെതിരേ പരാതി നല്‍കി. പ്രതിയെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗീതയുടെ മകന്‍ ഹാര്‍ദിക്കും നരേഷിന്റെ മകള്‍ ഖുഷിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. രക്തബന്ധമുള്ളവര്‍ തമ്മിലുള്ള പ്രണയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അവര്‍ വ്യക്തമാക്കി.

ഹാര്‍ദിക്കും ഖുഷിയും ഒളിച്ചോടിയിരുന്നു. ഇതറിഞ്ഞ നരേഷ് സപാറില്‍ സ്ഥിതി ചെയ്യുന്ന ഗീതയുടെ വീട്ടിലെത്തുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. തർക്കത്തിനിടെ നരേഷ് കൈയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് ഗീതയെ കുത്തി. ബഗസാര പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍, ധാരി ഡിവിഷന്‍ എഎസ്പി ജയ് വീര്‍ ഗാഡ്ധവി, ഫൊറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. നരേഷിനെ കണ്ടെത്താനും അയാളെ പിടികൂടാനുമുള്ള  ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് പോലീസ് പറഞ്ഞു.