Leading News Portal in Kerala

യു. എസിൽ കാത്തലിക് സ്കൂളിൽ വെടിവെയ്പ്പ്; 2 കുട്ടികൾ മരിച്ചു; 17 പേർക്ക് പരിക്ക്|Shooting at Catholic school in US 2 children dead 17 injured | World


Last Updated:

ബുധനാഴ്ച രാവിലെ സ്കൂളിൽ നടന്ന കുർബാനയ്ക്കിടെയാണ് വെടിവെപ്പുണ്ടായത്

News18News18
News18

യുഎസ്: മിനിയാപോളിസിലെ ഒരു കാത്തലിക് സ്കൂളിലുണ്ടായ വെടിവെപ്പിൽ എട്ടും പത്തും വയസ്സുള്ള രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. ട്രാൻസ്ജെൻഡറായ അക്രമി റോബിൻ വെസ്റ്റ്മാൻ സ്വയം ജീവനൊടുക്കി.

മിനസോട്ട ഗവർണർ ടിം വാൾസ് പറയുന്നതനുസരിച്ച്, വെടിവെപ്പിൽ 14 കുട്ടികളടക്കം 17 പേർക്ക് പരിക്കേറ്റു. സംഭവം എഫ്ബിഐ അന്വേഷിക്കും.

പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, യുഎസ് സമയം ബുധനാഴ്ച രാവിലെ സ്കൂളിൽ നടന്ന കുർബാനയ്ക്കിടെയാണ് വെടിവെപ്പുണ്ടായത്. പോലീസ്, എഫ്ബിഐ, മറ്റ് ഫെഡറൽ ഏജന്റുമാർ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചെന്നും വൈറ്റ് ഹൗസ് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ വ്യക്തമാക്കി.