ഭൂപതിവ് നിയമഭേദഗതിക്ക് മന്ത്രിസഭയുടെ പച്ചക്കൊടി; മലയോര കർഷർക്ക് ആശ്വാസമാകുമോ ?|Kerala Cabinet okays Land Registry Amendment Bill | Kerala
Last Updated:
പാരിസ്ഥിതികമായി ദുർബലമായ പ്രദേശങ്ങളിൽ നടക്കുന്ന ഭൂമിയുടെ ദുരുപയോഗം തടയുന്നതിനുള്ള വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
തിരുവനന്തപുരം: മലയോര മേഖലയിലെ കർഷകർക്ക് ആശ്വാസം നൽകുന്ന ഭൂപതിവ് നിയമഭേദഗതി ചട്ടത്തിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. മലയോര മേഖലയിലെ കർഷകർക്ക് വലിയ ആശ്വാസം നൽകുന്ന ഈ തീരുമാനം, 2021-ലെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രധാന ലക്ഷ്യങ്ങൾ
ഈ ഭേദഗതിയിലൂടെ മലയോര മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഭൂമി ജീവനോപാധിക്കായി ഉപയോഗിക്കുന്നതിന് അനുമതി നൽകുക. നിലവിലുള്ള നിയമലംഘനങ്ങൾ ക്രമീകരിക്കുക. പാരിസ്ഥിതികമായി ദുർബലമായ പ്രദേശങ്ങളിൽ നടക്കുന്ന ഭൂമിയുടെ ദുരുപയോഗം തടയുക എന്നിവയാണ് ഭേദഗതിയുടെ പ്രധാന ലക്ഷ്യങ്ങൾ..
നിയമനിർമ്മാണ പ്രക്രിയ
പാരിസ്ഥിതികമായി ദുർബലമായ പ്രദേശങ്ങളിൽ നടക്കുന്ന ഭൂമിയുടെ ദുരുപയോഗം തടയുന്നതിനുള്ള വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോടതികളുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് ഭേദഗതി തയ്യാറാക്കിയിരിക്കുന്നത്. അഡ്വക്കേറ്റ് ജനറൽ, റവന്യൂ, വ്യവസായ, ധന മന്ത്രിമാർ, ചീഫ് സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗങ്ങൾക്ക് ശേഷമാണ് ചട്ടങ്ങൾക്ക് അന്തിമ രൂപം നൽകിയത്.
Thiruvananthapuram,Kerala
August 28, 2025 1:16 PM IST