കോഴിക്കോട് കാറടക്കം യുവാവിനെ തട്ടിക്കൊണ്ടുപോയി; പിന്നിൽ എട്ടംഗസംഘം| Eight-member gang arrested for kidnapping youth along with car in Kozhikode | Crime
Last Updated:
യുവാവിനെ ക്രൂരമായി മർദ്ദിച്ചെന്ന് അയൽവാസികൾ പറയുന്നു
കോഴിക്കോട് നടക്കാവിൽ കാറടക്കം യുവാവിനെ തട്ടിക്കൊണ്ടുപോയി. വയനാട് പടിഞ്ഞാറത്തറ സ്വദേശി റഹീസിനെയാണ് തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകൾക്കകം യുവാവിനെ നടക്കാവ് പൊലീസ് കണ്ടെത്തി. സംഭവത്തിൽ എട്ടംഗ സംഘം പിടിയിലായി. കക്കാടംപൊയിലിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. യുവാവിന്റെ സുഹൃത്തും സംഘവും ചേർന്നാണ് തട്ടിക്കൊണ്ടുപോയത്.
വെള്ളിയാഴ്ച പുലർച്ചെയാണ് റഹീസിനെ നടക്കാവ് ജവഹർ നഗർ കോളനിയിൽ നിന്ന് സുഹൃത്ത് സിനാനും സംഘവും ചേർന്ന് കാർ ഉൾപ്പെടെ തട്ടിക്കൊണ്ടു പോയത്. ഇവിടുത്തെ താമസക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാഹന നമ്പറും വാഹനം കടന്നു പോയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.
അതേസമയം, ജവഹർ നഗറിലെ ഹോസ്റ്റലുമായി ബന്ധപ്പെട്ടുള്ളതാണ് പ്രശ്നമെന്നാണ് വിവരം. ഉച്ചമുതൽ ഇന്നോവ സ്ഥലത്തുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. യുവാവിനെ ക്രൂരമായി മർദ്ദിച്ചെന്നും ഇവർ പറയുന്നു. യുവാവുമായി പോയ കാറിൽ ഹോസ്റ്റലിൽ നിന്നുള്ള യുവതിയും കയറിയെന്നും ഇവർ പറയുന്നു. ഹോസ്റ്റൽ തലവേദനയെന്നാണ് നാട്ടുകാര് പറയുന്നത്.
Kozhikode [Calicut],Kozhikode,Kerala
August 29, 2025 10:18 AM IST