Leading News Portal in Kerala

ആശുപത്രിയിൽ രോഗികളെ പരിശോധിക്കുന്നതിനിടെ കാര്‍ഡിയാക് സര്‍ജൻ കുഴഞ്ഞുവീണു മരിച്ചു|Chennai Cardiac Surgeon 39 Suffers Heart Attack During Rounds At Hospital | India


Last Updated:

ഹൃദയാഘാതമാണ് മരണ കാരണമെന്ന് പോലീസ് അറിയിച്ചു

News18News18
News18

ചെന്നൈ: ആശുപത്രിയിൽ രോഗികളെ പരിശോധിക്കുന്നതിനിടെ കാര്‍ഡിയാക് സര്‍ജൻ കുഴഞ്ഞുവീണു മരിച്ചു. സവീത മെഡിക്കൽ കോളജിലെ ഡോക്ടറായ ഗ്രാഡ്‍ലിൻ റോയ് (39) ആണ് മരിച്ചത്. ആശുപത്രിയിൽ റൗണ്ട്സിനിടെ ഡോക്ടർ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പോലീസ് അറിയിച്ചു.

റോയിയെ രക്ഷിക്കാൻ സഹപ്രവര്‍ത്തകര്‍ പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഹൈദരാബാദിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ എക്‌സിൽ കുറിച്ചു. സിപിആർ, ആൻജിയോപ്ലാസ്റ്റി, ഇൻട്രാ അയോട്ടിക് ബലൂൺ പമ്പ്, ECMO എന്നിവയൊക്കെ ചെയ്തെങ്കിലും ഇടതുഭാ​ഗത്തെ പ്രധാന ധമനിയിൽ 100 ശതമാനം ബ്ലോക്ക് ആയിരുന്നതിനാൽ ഹൃദയസ്തംഭനത്തെ തടുക്കാനായില്ലെന്നും ഡോ. സുധീർ കുറിക്കുന്നു. ഡോ. റോയിയുടെ മരണം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും 30-40 പ്രായമുള്ള യുവ ഡോക്ടർമാർക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുന്നത് കൂടിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദീര്‍ഘ സമയം ജോലി ചെയ്യുന്നതാണ് ഇത്തരം മരണങ്ങൾക്ക് പ്രധാന കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഡോക്ടർമാർ പലപ്പോഴും ഒരു ദിവസം 12-18 മണിക്കൂർ ജോലി ചെയ്യുന്നു. ചിലപ്പോൾ ഒരു ഷിഫ്റ്റിൽ 24 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നു. കൂടാതെ ജോലി സമ്മര്‍ദവുമുണ്ട്. സ്വന്തം ആരോഗ്യത്തിന് പ്രാധാന്യം നൽകാൻ ഡോക്ടർമാർ ശ്രമിക്കണമെന്നും ഡോ.സുധീർ കുമാർ കൂട്ടിച്ചേർത്തു.