Leading News Portal in Kerala

ശരീരത്തിൽ സെല്ലോ ടേപ്പ് കെട്ടിവച്ച് 4.7 കിലോ കഞ്ചാവ് കടത്തി; പ്രതി പിടിയില്‍ | Police arrest man with cannabis smuggled from Andhra Pradesh to Kerala | Crime


Last Updated:

2020-ല്‍ 3.5 കിലോഗ്രാം കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് ഇടുക്കി സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്

News18News18
News18

മലപ്പുറം: ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ. ഇടുക്കി തോപ്രാംകുടി സ്വദേശി സാബുവാണ് (56) മോങ്ങത്ത് പിടിയിലായത്. ഇയാളിൽ നിന്നും 4.7 കിലോ​ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ശരീരത്തില്‍ സെല്ലോടേപ്പ് ഉപയോഗിച്ച് കഞ്ചാവ് പൊതികള്‍ ഒട്ടിച്ചുവെച്ചായിരുന്നു കടത്താൻ ശ്രമം നടത്തിയത്.

ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് വലിയ തോതിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണിയാണ് സാബുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് തുടരന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

2020-ല്‍ 3.5 കിലോഗ്രാം കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് ഇടുക്കി സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.