‘വയനാട് തുരങ്കപാത യഥാര്‍ഥ്യമാകുന്നതിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യം’; താമരശ്ശേരി ബിഷപ്പ് Chief Minister Pinarayi Vijayans determination is the reason of Wayanad tunnel becomes a reality says thamarassery bishop | Kerala
Last Updated:
പദ്ധതിക്കെതിരെ രംഗത്തുവരുന്നത് കപട പരിസ്ഥിതി വാദികളാണെന്നും പദ്ധതി വൈകിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും താമരശ്ശേരി ബിഷപ്
വയനാട് തുരങ്കപാത യഥാര്‍ഥ്യമാകുന്നതിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യമാണെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയൽ.ഞായറാഴ്ച ആനക്കാംപൊയിൽ സെന്റ്മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയുടെ നിര്‍മാണോദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു താമരശ്ശേരി ബിഷപ്പ്.
പദ്ധതിക്കെതിരെ രംഗത്തുവരുന്നത് കപട പരിസ്ഥിതി വാദികളാണെന്നും പദ്ധതി വൈകിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും ബിഷപ് പറഞ്ഞു. മുഖ്യമന്ത്രി നിശ്ചയദാര്‍ഢ്യത്തോടെയാണ് ഓരോ തടസങ്ങളെയും മറികടന്നതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. തുരങ്കപാത സര്‍വേക്കായി ബജറ്റിൽ പണം അനുവദിച്ച കെഎം മാണിക്കും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും നന്ദി അറിയിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു.
നാലുവരിയായി 2,134 കോടി രൂപ ചെലവിൽ ഇരട്ട തുരങ്കങ്ങളായാണ് നിർമാണം. കിഫ്ബി വഴിയാണ് ഫണ്ട് വകയിരുത്തിയിരിക്കുന്നത്.കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് (കെആർസിഎൽ) ആണ് നിർവഹണ ഏജൻസി. 8.11 കിലോമീറ്ററാണ് തുരങ്കത്തിന്റെ ദൈർഘ്യം. ടണൽ വെന്റ്റിലേഷൻ, അഗ്നിശമന സംവിധാനം, ടണൽ റേഡിയോ സിസ്റ്റം, ടെലിഫോൺ സിസ്റ്റം, ശബ്ദ സംവിധാനം, എസ്കേപ്പ് റൂട്ട് ലൈറ്റിംഗ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമർജൻസി കോൾ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങൾ തുരങ്കപാതയിലുണ്ടാകും.
മന്ത്രിമാരായ പി.എ.മു ഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ, ഒ.ആർ.കേളു, എ.കെ.ശശീന്ദ്ര ൻ തുടങ്ങിയവരും ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.
August 31, 2025 7:35 PM IST
‘വയനാട് തുരങ്കപാത യഥാര്‍ഥ്യമാകുന്നതിന് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യം’; താമരശ്ശേരി ബിഷപ്പ്
