‘രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപിക ഇരകളെ സൃഷ്ടിക്കാൻ ശ്രമം’; സിപിഐ ജില്ലാ പഞ്ചായത്ത് വനിതാ അംഗം Attempt to create imaginary victims in Rahul mamkoottathil issue says CPI district panchayat woman member | Kerala
Last Updated:
പരാതിക്കാരെ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് പരാതിക്കാരെ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കൂടി അന്വേഷണം നടത്തണമെന്നും സിപിഐ വനിതാ നേതാവ്
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ.തന്നെ ഇരയാക്കാനും ശ്രമം നടന്നുവെന്ന് ശ്രീനാദേവി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമത്തിനുമുന്പില് തെറ്റുകാരന്‍ ആണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും ശ്രീന ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഇതെല്ലാം ഒരു അജണ്ടയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഗൂഢാലോചന അന്വേഷണവിധേയമാക്കേണ്ടതാണ്.പരാതിക്കാരെ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് പരാതിക്കാരെ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കൂടി അന്വേഷണം നടത്തണം. നിരപരാധികളെ അപമാനിക്കാന്‍ ശ്രമിക്കരുതെന്നും ശ്രീന ദേവി ഫേസ്ബുക്കിൽ കുറിച്ചു.പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടൂരിലെ വീട് നില്ക്കുന്ന പ്രദേശത്തെ ജനപ്രതിനിധിയാണ് ശ്രീനാ ദേവി.
Pathanamthitta,Kerala
August 31, 2025 10:22 PM IST
‘രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപിക ഇരകളെ സൃഷ്ടിക്കാൻ ശ്രമം’; സിപിഐ ജില്ലാ പഞ്ചായത്ത് വനിതാ അംഗം
