നിയമസഭയിലെ ഓണാഘോഷത്തിലെ നൃത്തം ചെയ്യുന്നതിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു Employee collapses and dies during dance performance at Onam celebrations in the Legislative Assembly | Kerala
Last Updated:
നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു
നിയമസഭയിലെ ഓണാഘോഷത്തിലെ നൃത്തപരിപാടിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനായ ജുനൈസ് അബ്ദുല്ലയാണ് (46) മരിച്ചത്. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശിയായ ജുനൈസ് നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു.
നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഡാന്‍സ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നന്തന്‍കോാട് നളന്ദയിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം.ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
Thiruvananthapuram,Kerala
September 01, 2025 10:01 PM IST