Leading News Portal in Kerala

മലപ്പുറത്ത് സ്വാതന്ത്ര്യദിനത്തിൽ സ്‌കൂളില്‍ ആര്‍എസ്എസ് ഗണഗീതം; പ്രതിഷേധവുമായി ഡിവൈഎഫ്ഐയും എസ്ഡിപിഐയും| RSS ganageetham sung in school at malappuram on Independence Day | Kerala


Last Updated:

അബദ്ധം പറ്റിയതാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം

കുട്ടികള്‍ ഗണഗീതം പാടുന്നുകുട്ടികള്‍ ഗണഗീതം പാടുന്നു
കുട്ടികള്‍ ഗണഗീതം പാടുന്നു

മലപ്പുറം: തിരൂരിലെ സ്കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ ‌ആര്‍എസ്എസിന്റെ ഗണഗീതം പാടി വിദ്യാര്‍ത്ഥികൾ. ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലാണ് കുട്ടികള്‍ ഗണഗീതം പാടിയത്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനഘോഷത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ വലിയതോതിൽ പ്രചരിച്ചിരുന്നു.

സംഭവത്തില്‍ ഡിവൈഎഫ്ഐയും എസ്ഡിപിഐയും സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഹെഡ്മാസ്റ്ററേയും പ്രിൻസിപ്പലിനേയും നേതാക്കള്‍ ഉപരോധിച്ചു. കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടിയെടുക്കാമെന്ന് രേഖാമൂലം ഹെഡ്മാസ്റ്റർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ താൽക്കാലികമായി ഉപരോധം അവസാനിപ്പിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

മലപ്പുറത്ത് സ്വാതന്ത്ര്യദിനത്തിൽ സ്‌കൂളില്‍ ആര്‍എസ്എസ് ഗണഗീതം; പ്രതിഷേധവുമായി ഡിവൈഎഫ്ഐയും എസ്ഡിപിഐയും