മുഖ്യമന്ത്രിക്ക് ഇന്ന് 46-ാം വിവാഹ വാർഷികം; ക്ഷണക്കത്ത് പങ്കുവച്ച് ആശംസയറിയിച്ച് മന്ത്രി ശിവൻകുട്ടി Chief Minister pinarayi vijayans 46th wedding anniversary Minister Sivankutty wishes by sharing the wedding invitation letter | Kerala
Last Updated:
1979 സെപ്റ്റംബര്‍ 2നായിരുന്നു പിണറായി വിജയനും കമലയുമായുള്ള വിവാഹം
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും ഇന്ന് 46-ാം വിവാഹ വാർഷികം.’46 വര്‍ഷങ്ങള്‍’ എന്ന തലക്കെട്ടോടെ മുഖ്യമന്ത്രിയുടെ ഇൻസ്റ്റഗ്രാം പേജിൽ വിവാഹചിത്രം പോസ്റ്റ് ചെയ്തു. അതേസമയം മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയുടെ വിവാഹ ക്ഷണക്കത്ത് പോസ്റ്റ് ചെയ്താണ് ആശംസ അറിയിച്ചത്.
കൂത്തുപറമ്പ് എംഎല്‍എയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായി പ്രവര്‍ത്തിക്കുമ്പോൾ, 1979 സെപ്റ്റംബര്‍ 2നായിരുന്നു വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയെ പിണറായി വിജയൻ വിവാഹം കഴിച്ചത്. തലശേരിയിലെ സെന്റ് ജോസഫ്സ് സ്‌കൂള്‍ അധ്യാപികയായിരുന്നു കമല. തലശേരി ടൗണ്‍ ഹാളില്‍ വച്ചായിരുന്നു വിവാഹം. വിവാഹ ക്ഷണക്കത്ത് തയാറാക്കിയത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദനായിരുന്നു.സമ്മാനങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും ക്ഷണക്കത്തിൽ ഉണ്ടായിരുന്നു.
Thiruvananthapuram,Kerala
September 02, 2025 4:58 PM IST
