Leading News Portal in Kerala

നേതാക്കളെ വിമർശിച്ചതിന് പിന്നാലെ കെസിആറിന്‌റെ മകൾ കവിതയെ ബിആർഎസ് പുറത്താക്കി| kc chandrasekhar raos daughter k kavitha expelled from brs | India


Last Updated:

അടുത്ത ബന്ധുക്കളും ബിആർഎസ് നേതാക്കളുമായ ടി ഹരീഷ് റാവുവും ജെ സന്തോഷ് കുമാറും കെസിആറിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താൻ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുമായി ചേർന്നു പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ബിആർഎസ് എംഎൽസി കൂടിയായ കവിതയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്

കെ ചന്ദ്രശേഖർറാവു, കെ കവിത (Photos: PTI file)കെ ചന്ദ്രശേഖർറാവു, കെ കവിത (Photos: PTI file)
കെ ചന്ദ്രശേഖർറാവു, കെ കവിത (Photos: PTI file)

ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്)യിലെ ആഭ്യന്തര സംഘർഷം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അടുത്ത ബന്ധുക്കളും ബിആർഎസ് നേതാക്കളുമായ ടി ഹരീഷ് റാവുവും ജെ സന്തോഷ് കുമാറും കെസിആറിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താൻ മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുമായി ചേർന്നു പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ബിആർഎസ് എംഎൽസി കൂടിയായ കവിതയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

മെയ് മാസത്തിൽ കെസിആറിന് എഴുതിയ കത്തിൽ പാർട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ടെന്ന് കവിത സൂചിപ്പിച്ചതിനെ തുടർന്നാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. കവിതയുടെ യുഎസ് സന്ദർശനത്തിനിടെയാണ് കത്ത് ചോർന്നത്. തിരിച്ചെത്തിയപ്പോൾ, പാർട്ടിയിൽ ചില ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് അവർ ആരോപിച്ചു, കെസിആർ ഒരു ദൈവത്തെപ്പോലെയാണെന്നും ചില പിശാചുക്കൾ അദ്ദേഹത്തെ ചുറ്റിപ്പറ്റി പ്രവർത്തിക്കുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.

പിതാവിന്റെ നേതൃത്വത്തിൽ മാത്രമേ താൻ പ്രവർത്തിക്കൂ എന്ന് കവിത പറഞ്ഞിരുന്നു. തെലങ്കാനയിൽ പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടതിനുശേഷം ബിആർഎസിനെ നയിച്ചിരുന്ന, സഹോദരൻ കെടിആറിനെതിരായ ആക്രമണമായാണ് ഇത് വിലയിരുത്തപ്പെട്ടത്.

ഈ മാസം ആദ്യം, കവിതയ്ക്ക് പകരം മുൻ മന്ത്രി കൊപ്പുല ഈശ്വർ, തെലങ്കാന ബൊഗ്ഗു ഗണി കാർമിക സംഘത്തിന്റെ (ടിബിജികെഎസ്) ഓണററി പ്രസിഡന്റായി നിയമിതനായിരുന്നു. കഴിഞ്ഞ ഒരു ദശാബ്ദമായി കവിത ടിബിജികെഎസിന്റെ ഓണററി പ്രസിഡന്റായിരുന്നു. കൽക്കരി ഖനി തൊഴിലാളികളുടെ ട്രേഡ് യൂണിയനായ തെലങ്കാന ബൊഗ്ഗു ഗണി കാർമിക സംഘത്തിന്റെ ഓണററി പ്രസിഡന്റിനെ തിരഞ്ഞെടുത്തതിനെ കവിത ചോദ്യം ചെയ്തിരുന്നു. വ്യക്തിപരമായ സന്ദർശനത്തിനായി അമേരിക്കയിൽ ആയിരിക്കുമ്പോൾ, കൽക്കരി ഖനി തൊഴിലാളികളുടെ ട്രേഡ് യൂണിയനായ തെലങ്കാന ബൊഗ്ഗു ഗണി കാർമിക സംഘത്തിന്റെ ഓണററി പ്രസിഡന്റിനെ തിരഞ്ഞെടുത്തതിനെയാണ് കവിത ചോദ്യം ചെയ്തത്.