Leading News Portal in Kerala

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത് മോശം പദപ്രയോഗങ്ങളും ചേർത്തു Palakkad mla Rahul Mamkoottathil Wikipedia page edited with offensive language | Kerala


Last Updated:

രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ വിവാദങ്ങളാണ് പേജിൽ കൂട്ടിച്ചേർത്തിരിക്കുന്നത്

രാഹുൽ മാങ്കൂട്ടത്തിൽരാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിക്കിപീഡിയ പേജ് അ‍ജ്ഞാതർ എഡിറ്റ് ചെയ്ത് മോശം പദപ്രയോഗങ്ങളും ചേർത്തു. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ വിവാദങ്ങളാണ് പേജിൽ കൂട്ടിച്ചേർത്തിരിക്കുന്നത്

വിക്കിപീഡിയ ഒരു സ്വതന്ത്ര വിജ്ഞാനകോശമായതുകൊണ്ട് ആർക്ക് എപ്പോൾ വേണമങ്കിലും എഡിറ്റ് ചെയ്യാം. എന്നാൽ ഇത് പൂർണമായും ശരിയായിരിക്കില്ല. തിരുത്തലുകൾ സംബന്ധിച്ച നിയമങ്ങൾ അതാത് ഭാഷകളിലെ വിക്കി എഡിറ്റർമാർ തീരുമാനിക്കാറുണ്ട്. ഇംഗ്ളീഷ് വിക്കിയിൽ ലോഗിൻ ചെയ്താൽമാത്രമെ പുതിയ ലേഖനംഉണ്ടാക്കാൻ കഴിയു. ചിലഭാഷകളിൽ ലോഖനത്തിൽ തിരുത്തലുകൾ വരുത്തണമെങ്കിലും ലോഗിൻ ചെയ്യണം.ലേഖനങ്ങളിൽ കൂടുതൽ മോശം തിരുത്തലുകളുണ്ടാകുമ്പോൾ എഡിറ്റർമാർ നിശ്ചയിക്കുന്ന അഡ്മിനിസ്ട്രേറ്റർ പദവിയുള്ളവർക്ക് മാത്രം ലോഗിൻ ചെയ്ത് എഡിറ്റ് ചെയ്യാവുന്ന സംവിധാനത്തിലാക്കാറുണ്ട്. പേജിലെ വ്യൂ ഹിസ്ററി നോക്കിയാൽ ലേഖനത്തിൽ എന്തൊക്കെ മാറ്റം വരുത്തിയെന്നറിയാൻ കഴിയും.

യുവനടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സമാന ആരോപണങ്ങൾ രാഹുലിനെതിരെ പല യുവതികളും ഉയർത്തിയതോടെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. പിന്നീട് പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയെങ്കിലും എംഎൽഎ സ്ഥാനത്ത് തുടരുകയായിരുന്നു. 2 യുവതികൾ ഗർഭഛിദ്രം നടത്തിയെന്ന് ക്രൈംബ്രാഞ്ചിന്റെ നിർണായക കണ്ടെത്തലാണ് രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പുറത്തുവന്നത്