‘നിനക്ക് കുട്ടിയുണ്ടാകാറാകുമ്പോൾ ഞാന്‍ ഒരെണ്ണം ഉണ്ടാക്കിത്തരാം’; മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് കോൺഗ്രസ് എംഎൽഎ Congress MLA RV Deshpande sexist-remark on a female journalist | India
Last Updated:
ആശുപത്രി സൗകര്യങ്ങളുടെ അഭാവത്തിൽ ഗർഭിണികൾ ബുദ്ധിമുട്ടുന്നുണ്ടെന്ന് പറഞ്ഞ മാധ്യമപ്രവർത്തകയോടായിരുന്നു എംഎൽഎയുടെ ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപം
ആശുപത്രി ഇല്ലാത്തതിനാൽ പ്രദേശത്തെ ഗർഭിണികൾ ബുദ്ധിമുട്ടുന്നുണ്ടെന്ന് പറഞ്ഞ വനിത മാധ്യമപ്രവര്‍ത്തകയെ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് എംഎല്‍എ.കര്‍ണാടകയിലെ മുതിര്‍ന്ന നേതാവും ഉത്തര കന്നഡയിലെ ഹാലിയാലിൽ നിന്നുള്ള എംഎൽഎയും മുൻ മന്ത്രിയുമായ ആർവി ദേശ്പാണ്ഡെയാണ് മോശം പരാമർശം നടത്തിയത്.
ഉത്തര കന്നഡയിലെ ജോയ്‌ഡ താലൂക്കിലെ ആശുപത്രി സൗകര്യങ്ങളുടെ അഭാവത്തിൽ ഗർഭിണികൾ ബുദ്ധിമുട്ടുന്നുണ്ടെന്ന പറഞ്ഞ മാധ്യമ പ്രവർത്തകയോട് ‘നിനക്കൊരു കുട്ടിയുണ്ടാകേണ്ടസമയത്ത്, ഞാന്‍ നിനക്കത് ചെയ്തുതരാം’ എന്നായിരുന്നു മറുപടി.അമ്പരന്നുപോയ മാധ്യമപ്രവർത്തക വിശദീകരണം ആവശ്യപ്പെട്ടപ്പോൾ എംഎൽഎ തന്റെ പരാമർശം ആവർത്തിക്കുകയാണുണ്ടായത്.
വനിതാ മാധ്യമ പ്രവർത്തകയോടുള്ള ദേശ്പാണ്ഡെയുടെ പരാമർശത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും കടുത്ത വിമർശനത്തിനിടയാക്കുകയും ചെയ്തു.മുതിർന്ന എംഎൽഎയായ ദേശ്പാണ്ഡെയുടെ വാക്കുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതും അപമാനകരവുമാണെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതികരിച്ചു.
ജില്ലയ്ക്ക് ഒരു സൂപ്പർ-സ്പെഷ്യാലിറ്റി ആശുപത്രി വേണമെന്ന് ചൂണ്ടിക്കാട്ടിയ ഒരു മുതിർന്ന മാധ്യമപ്രവർത്തകയോട് “നിനക്ക് പ്രസവിക്കാനാകുമ്പോള്‍ ഉണ്ടാക്കിത്തരാമെന്നാണോ പറയേണ്ടത്? ഇതാണോ നിങ്ങൾ സ്ത്രീകളോട് കാണിക്കുന്ന ബഹുമാനം?” എന്ന് ജെഡിഎസ് വിമർശിച്ചു. ഒരു മുതിർന്ന നിയമസഭാംഗം എന്ന നിലയിൽ ദേശ്പാണ്ഡെയുടെ ധിക്കാരപരമായ വാക്കുകൾ സ്ത്രീകളുടെ അന്തസ്സിനെ അപമാനിക്കുന്നതാണെന്നും വനിതാ മാധ്യമപ്രവർത്തകയോട് ഉടൻ ക്ഷമ ചോദിക്കണമെന്നും ജെഡിഎസ് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്‌ക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയ കോൺഗ്രസ് ഇപ്പോൾ മാധ്യമ പ്രവർത്തകരോടും അപമര്യാദ തുടരുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല പ്രതികരിച്ചു.
September 03, 2025 9:47 PM IST
‘നിനക്ക് കുട്ടിയുണ്ടാകാറാകുമ്പോൾ ഞാന്‍ ഒരെണ്ണം ഉണ്ടാക്കിത്തരാം’; മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് കോൺഗ്രസ് എംഎൽഎ
