Leading News Portal in Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഷൊർണൂർ നഗരസഭയിലെ കോൺഗ്രസ് വനിതാ കൗൺസിലർ രാജിവെച്ചു Congress councilor in Shoranur Municipality resigns in protest against lack of action against Rahul mamkoottathil | Kerala


Last Updated:

ഒരു സ്ത്രീ എന്ന നിലയിലുള്ള പ്രതിഷേധമാണ് രാജിയെന്ന് നഗരസഭാ കൗൺസിലർ പറഞ്ഞു

രാഹുൽ മാങ്കൂട്ടത്തിൽരാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഷൊർണൂർനഗരസഭയിലെ കോൺഗ്രസ് കൗൺസിലർ രാജിവെച്ചു.കോൺഗ്രസ്‌ കൗൺസിലർ സി. സന്ധ്യയാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ നഗരസഭാ അധ്യക്ഷന് രാജിക്കത്ത് നൽകിയത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി എടുത്ത നിലപാടിൽ പ്രതിഷേധിച്ചും വികസനത്തിന്റെ കാര്യത്തിൽ വി.കെ. ശ്രീകണ്ഠൻ എംപി പക്ഷപാതപരമായി ഇടപെട്ടു എന്നാരോപിച്ചുമാണ് രാജി.ഒരു സ്ത്രീ എന്ന നിലയിലുള്ള പ്രതിഷേധമാണിതെന്ന് സന്ധ്യ പറഞ്ഞു.പത്ത് വർഷമായി അന്തിമഹാകാളൻചിറ വാർഡിലെ കോൺഗ്രസ്‌ കൗൺസിലറാണ്.

ഷൊർണൂരിലെ വാർഡുകളിലേക്കെല്ലാം വികെ. ശ്രീകണ്ഠൻ എംപി ഉയരവിളക്കുകളും വഴിവിളക്കുകളും നൽകിയപ്പോൾ തന്റെ വാർഡിനെ പരിഗണിച്ചില്ലെന്നും സന്ധ്യ ആരോപിച്ചു. എന്നാൽ സന്ധ്യ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും രാജിക്ക് പുറകിൽ മറ്റുദ്ദേശങ്ങളുണ്ടാകാമെന്നും വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഷൊർണൂർ നഗരസഭയിലെ കോൺഗ്രസ് വനിതാ കൗൺസിലർ രാജിവെച്ചു