Leading News Portal in Kerala

വാതുവെപ്പ് ആപ്പ് കേസിൽ ക്രിക്കറ്റ് താരം ശിഖർ ധവാനെ ചോദ്യംചെയ്യാൻ ഇഡി നോട്ടീസയച്ചു ED issues notice to question cricketer Shikhar Dhawan in illegal betting app case | Sports


Last Updated:

വാതുവെപ്പ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചുവെന്നാരോപിച്ച് നിരവധി ബോളിവുഡ്, ദക്ഷിണേന്ത്യൻ സിനിമാ താരങ്ങളും ക്രിക്കറ്റ് കളിക്കാരും കഴിഞ്ഞ വർഷം മുതൽ ഇഡിയുടെ നിരീക്ഷണത്തിലാണ്

News18News18
News18

നിയമവിരുദ്ധമായ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരം ശിഖർ ധവാനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.ധവാൻ സോഷ്യൽ മീഡിയയിൽ പ്രൊമോട്ട് ചെയ്യുന്നതായി ആരോപിക്കപ്പെടുന്ന ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമായ 1xBet-മായി ബന്ധപ്പെട്ടതാണ് അന്വേഷണം എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രമോഷൻ പ്രവർത്തനങ്ങളിലെ തന്റെ പങ്ക് വ്യക്തമാക്കാൻ ഹാജരാകണമെന്നാണ് ഇഡി താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇഡി ധവാന്റെ മൊഴി രേഖപ്പെടുത്തും.

നിരവധി നിക്ഷേപകരെയും ആളുകളെയും വഞ്ചിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകൾ ഉൾപ്പെടുന്ന നിരവധി കേസുകൾ ഇഡി അന്വേഷിക്കുന്നുണ്ട്. വാതുവെപ്പ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചുവെന്നാരോപിച്ച് നിരവധി ബോളിവുഡ്, ദക്ഷിണേന്ത്യൻ സിനിമാ താരങ്ങളും ക്രിക്കറ്റ് കളിക്കാരും കഴിഞ്ഞ വർഷം മുതൽ ഇഡിയുടെ നിരീക്ഷണത്തിലാണ്.

വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ്, ഹർഭജൻ സിംഗ്, ഉർവശി റൗട്ടേല, സുരേഷ് റെയ്‌ന എന്നിവരാണ് പട്ടികയിലുള്ളത്.കഴിഞ്ഞ മാസം, മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ ഈ കേസിൽ ഇഡി ചോദ്യം ചെയ്തിരുന്നു. ഹർഭജൻ ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ കേന്ദ്ര അന്വേഷണ ഏജൻസിയിൽ മൊഴി രേഖപ്പെടുത്തിയിരുന്നു. അടുത്തിടെയാണ് മണി ഓൺലൈൻ ഗെയിമിംഗ് നിരോധിച്ചുകൊണ്ട് കേന്ദ്രസർക്കാർ നിയമം പാസാക്കിയത്.