Leading News Portal in Kerala

റെയിൽവേയുടെ ഓണ സമ്മാനം; തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസിന് കൂടുതൽ കോച്ചുകൾ|mangalore-thiruvananthapuram vande bharat express to get more coaches | Kerala


Last Updated:

നിലവിൽ 16 കോച്ചുകളുള്ള ട്രെയിനിൽ ഇനി മുതൽ 20 കോച്ചുകളുണ്ടാകും

News18News18
News18

തിരുവനന്തപുരം: യാത്രക്കാരുടെ വർധിച്ച ആവശ്യം പരിഗണിച്ച്, തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസിന് റെയിൽവേ ബോർഡ് സ്ഥിരമായി കോച്ചുകൾ വർദ്ധിപ്പിക്കാൻ അനുമതി നൽകി. 2025 സെപ്റ്റംബർ 9 ചൊവ്വാഴ്ച മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും.

നിലവിൽ 16 കോച്ചുകളുള്ള ഈ ട്രെയിനിൽ ഇനി മുതൽ ആകെ 20 കോച്ചുകളുണ്ടാകും. ഇതിൽ 18 എസി ചെയർ കാർ കോച്ചുകളും രണ്ട് എസി എക്സിക്യൂട്ടീവ് ചെയർ കാർ കോച്ചുകളും ഉൾപ്പെടുന്നു. ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണമാണ് വര്‍ധിപ്പിച്ചത്. അധിക കോച്ചുകൾ വരുന്നതോടെ ടിക്കറ്റ് ലഭിക്കല്‍ എളുപ്പമാകും.

ഈ മാറ്റം യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യം ഒരുക്കുന്നതിനും വന്ദേ ഭാരത് എക്സ്പ്രസ് സേവനങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. പുതിയ മാറ്റത്തോടെ, കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് (ട്രെയിൻ നമ്പർ 20633/20634) എക്സ്പ്രസ്സിനെപ്പോലെ ഈ ട്രെയിനും 20 കോച്ചുകളുള്ള റേക്ക് ആയി മാറും. ഇത് ഈ റൂട്ടിലെ യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാനുഭവം നൽകുമെന്ന് അധികൃതർ അറിയിച്ചു.