കൊല്ലത്ത് ഭാര്യയുടെ കൂടെ താമസിക്കുന്ന യുവാവ് ഭർത്താവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു | Welding Worker Murdered in Kollam and a neighbor has been arrested in connection with the crime | Crime
Last Updated:
കഴിഞ്ഞ നാലു വർഷമായി കൊല്ലപ്പെട്ടയാളുടെ ഭാര്യയും കുട്ടിയും പ്രതിക്കൊപ്പമാണ് താമസിക്കുന്നത്
കൊല്ലം: പുത്തൂരിൽ യുവാവിനെ കൂടെ താമസിക്കുന്ന യുവതിയുടെ ഭർത്താവ് വീട്ടിൽക്കയറി കുത്തിക്കൊന്നു. നെടുവത്തൂർ പഞ്ചായത്തിലെ കുഴയ്ക്കാട് വാർഡിൽ കുഴയ്ക്കാട് ഗുരുമന്ദിരത്തിന് പടിഞ്ഞാറ് ചോതി നിവാസിൽ ശ്യാമുസുന്ദർ (42) ആണ് മരിച്ചത്. സംഭവത്തിൽ സമീപവാസിയായ ധനേഷ് മന്ദിരത്തിൽ ധനേഷിനെ (37) പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് പുലർച്ചെ 12 മണിയ്ക്കായിരുന്നു വെൽഡിങ് തൊഴിലാളിയായ ശ്യാമുവിനെ കൊലപ്പെടുത്തിയത്. വീട്ടിൽ ഒറ്റയ്ക്കായിരുന്ന ശ്യാമുവിനെ ധനേഷ് വീട്ടിൽക്കയറി കഴുത്തിന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ നാലു വർഷമായി ശ്യാമുവിന്റെ ഭാര്യയും കുട്ടിയും ധനേഷിന് ഒപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ നാലു വർഷമായി കൊല്ലപ്പെട്ടയാളുടെ ഭാര്യയും കുട്ടിയും പ്രതിക്കൊപ്പമാണ് താമസിക്കുന്നത്. ഇന്നലെ ഭാര്യയുടെ ഓഹരി നൽകണം എന്നാവശ്യപ്പെട്ട് ശ്യാമുവിന്റെ വീട്ടിലെത്തി ധനേഷ് വഴക്കുണ്ടാക്കിയിരുന്നു. ഇതിന് ശേഷം തിരികെപ്പോയ ധനേഷ് അർധരാത്രി വീണ്ടുമെത്തി ശ്യാമുവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശ്യാമു വീട്ടിൽ ഒറ്റയ്ക്കാണ് താമസം.
September 06, 2025 3:09 PM IST
