Leading News Portal in Kerala

ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ 5 പവൻ മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡൻ്റ് അറസ്റ്റിൽ|Panchayat president arrested for stealing 5-carat necklace from female passenger during bus journey | Crime


Last Updated:

ഡിഎംകെ പ്രവർത്തകയായ പ്രതിയായ സ്ത്രീയെ അന്വേഷണത്തിന് ശേഷം പിടികൂടിയതായി പൊലീസ് പറഞ്ഞു

News18News18
News18

ചെന്നൈ: സർക്കാർ ബസിൽ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികയുടെ 5 പവൻ മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡൻ്റ് അറസ്റ്റിൽ. തിരുപ്പട്ടൂർ ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെയാണ് കോയമ്പേട് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്ത‌ത്. ജൂലൈയിലാണ് സംഭവം നടന്നതെന്നും, ഡിഎംകെ പ്രവർത്തകയായ പ്രതിയായ സ്ത്രീയെ അന്വേഷണത്തിന് ശേഷം പിടികൂടിയതായി പൊലീസ് പറഞ്ഞു.

ചെന്നൈയിലെ നെർകുന്ദ്രം റെഡ്ഡി സ്ട്രീറ്റിലെ എൽ വരലക്ഷ്മി (50) യുടെ മാലയാണ് നഷടപ്പെട്ടത്. ജൂലൈ 14 ന് കാഞ്ചീപുരത്ത് നിന്ന് ടിഎൻഎസ്ടിസി (തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ) ബസിൽ മടങ്ങുമ്പോഴാണ് സംഭവം നടന്നത്. കോയമ്പേഡിൽ ഇറങ്ങിയ വരലക്ഷ്മി തന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് തന്റെ കൈവശമുണ്ടായിരുന്ന അഞ്ച് പവൻ സ്വർണ്ണ മാല നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്.

ഉടനെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വരലക്ഷ്മിയുടെ ബാഗിൽ നിന്ന് ആഭരണങ്ങൾ ഒരു സ്ത്രീ മോഷ്ടിക്കുന്നതായി കണ്ടെത്തി. അന്വേഷണത്തിനൊടുവിൽ തിരുപ്പത്തൂർ ജില്ലയിലെ നരിയമ്പട്ടു പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ പ്രവർത്തകയുമായ ഭാരതി (56) ആണ് സ്ത്രീയെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

തിരുപ്പത്തൂരിൽ ഭാരതിയെ കണ്ടെത്തിയ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനായി ചെന്നൈയിലേക്ക് കൊണ്ടുവന്നു. അതേസമയം തിരുപ്പത്തൂർ, വെല്ലൂർ, അമ്പൂർ എന്നിവിടങ്ങളിൽ ഇവർക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായി.

ഭാരതി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മോഷണക്കേസിൽ ഡിഎംകെ പ്രവർത്തകനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രതികരണങ്ങൾക്ക് കാരണമായി, പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമിയും മുൻ ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈയും പാർട്ടിയിൽ ക്രിമിനൽ ഘടകങ്ങൾക്ക് അഭയം നൽകിയതിന് ഡിഎംകെയെ അപലപിച്ചു.